
ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ മലയാളം ഡിപ്പാർട്ട്‌മെന്റിലെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സുപ്രീം കോടതിക്ക് കൈമാറാൻ കണ്ണൂർ സർവകലാശാല തീരുമാനിച്ചു. വിവാദമായ ഇന്റർവ്യൂ ലിസ്റ്റും റിസർച്ച് സ്കോറും ഉൾപ്പെടെയുള്ള രേഖകളാണ് കോടതിക്ക് കൈമാറുന്നത്. ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് വിജയ് ബിഷ്ണോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
പ്രിയ വർഗീസിന്റെ നിയമനത്തെ ന്യായീകരിച്ച് മുൻപ് നൽകിയ സത്യവാങ്മൂലം പിൻവലിക്കുന്നത് കേസിനെ ബാധിക്കുമെന്ന നിയമോപദേശത്തെ തുടർന്നാണ്, സത്യവാങ്മൂലം പിൻവലിക്കാതെ തന്നെ മുഴുവൻ രേഖകളും നേരിട്ട് ഹാജരാക്കി നിയമനത്തിലെ ക്രമക്കേടുകൾ കോടതിയെ ബോധ്യപ്പെടുത്താൻ സർവകലാശാല തീരുമാനിച്ചത്.
പരിശോധനയിൽ റിസർച്ച് സ്കോറിന്റെ പട്ടികയിൽ പ്രിയ വർഗീസ് അഞ്ചാം സ്ഥാനത്തായിരുന്നു. എന്നാൽ ഇന്റർവ്യൂവിന് ശേഷമാണ് അവർ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. നിയമനത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സർവകലാശാലയുടെ പരിശോധനയിൽ വ്യക്തമായിരുന്നു. സർവകലാശാലയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ നിഖിൽ ഗോയൽ, അഭിഭാഷകൻ പി.എസ്. സുൽഫിക്കർ അലി എന്നിവർ സുപ്രീം കോടതിയിൽ ഹാജരാകും. സർവകലാശാലയുടെ നീക്കത്തിന് സംസ്ഥാന സർക്കാരിന്റെ പിന്തുണയുമുണ്ട്.
അതേസമയം, പ്രിയ വർഗീസിന്റെ നിയമനം അസാധുവാക്കണമെന്നാണ് സർവകലാശാല ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. യുജിസിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് കോടതിയിൽ ഹാജരാകും.
Content Highlights: Kannur University decided to submit all documents regarding Priya Varghese's appointment to the Supreme Court., Documents include the controversial interview list and research score sheet where she ranked fifth initially but first after the interview., UGC demands the appointment to be nullified, with ASG K.M. Nataraj appearing for UGC.
Published: 23 Sept 2026, 11:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented