തൃശ്ശൂർ: കേരള ആരോഗ്യസർവകലാശാലയ്ക്കു കീഴിലുള്ള കോളേജുകളിൽ രാഷ്ട്രീയപ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. ശനിയാഴ്ച കൂടിയ ഗവേണിങ്‌കൗൺസിൽ യോഗത്തിലാണ് തീരുമാനം. സ്ഥാനമൊഴിയുന്ന വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അവസാന തീരുമാനങ്ങളിലൊന്നാണിത്. ഇതനുസരിച്ച് കാമ്പസുകളിൽ പ്രകടനം നടത്തുന്നതിനോ പോസ്റ്റററുകളും ബാനറുകളും പതിക്കുന്നതിനോ യോഗം നടത്തുന്നതിനോ സ്ഥാപനമേധാവിയുടെ മുൻകൂർ അനുമതി വേണം.
രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർഥിസംഘടനകൾക്കും ഉത്തരവ് ബാധകമാണ്. നിയമം ലംഘിക്കുന്ന വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുന്നതിനും പുറത്താക്കുന്നതിനും സ്ഥാപനമേധാവിക്ക് അധികാരമുണ്ടായിരിക്കും.
രോഗികൾക്കും അക്കാദമിക് പ്രവർത്തനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കിയാലും നടപടിയുണ്ടാകും. കോളേജുകളിൽ കലാപരിപാടികൾ സംഘടിപ്പിക്കാനും സ്ഥാപനമേധാവിയുടെ മുൻകൂർ അനുമതി വേണം. കാമ്പസുകളിൽ പുകവലിയടക്കം എല്ലാ തരത്തിലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗത്തിനും നിരോധനമേർപ്പെടുത്തി.
ആയുധങ്ങൾ കൊണ്ടുവന്നാൽ കർശനനടപടിയുണ്ടാകും. കോളേജുകളിൽ പഠനാന്തരീക്ഷം മെച്ചപ്പെടുത്താനാണ് പുതിയ നടപടികളെന്ന് ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു.
Content Highlights: The Kerala University of Health Sciences governing council has imposed strict curbs on campus politics in affiliated colleges, mandating prior permission from institution heads for protests, posters, and cultural events.
Published: 29 Nov 2026, 08:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented