പ്രശ്‌നപരിഹാരത്തിനാണ് നിലവില്‍ മുന്‍ഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ വിഷയത്തിൽ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കെഎസ്ഇബി സിഎംഡി എം.ജി. രാജമാണിക്യം എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
പ്രതിസന്ധി പരിഹരിക്കാൻ എത്രയും പെട്ടെന്ന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് കൃത്യമായ നിർദേശങ്ങൾ നൽകിയതായി യോഗത്തിനു ശേഷം മുഖ്യമന്ത്രി എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. പ്രശ്‌നപരിഹാരത്തിനാണ് നിലവിൽ മുൻഗണന നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, സ്ഥലത്തില്ലാത്തതിനാൽ യോഗത്തിൽ വൈദ്യുതി മന്ത്രി പങ്കെടുത്തിരുന്നില്ല.
രാജ്യത്തൊട്ടാകെ വൈദ്യുതി ക്ഷാമമുള്ളതിനാൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കിട്ടാത്ത സാഹചര്യമാണുള്ളതെന്ന് ഇന്ന് രാവിലെ വൈദ്യുതി മന്ത്രി പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തിൽ അത്ഭുതങ്ങളൊന്നും പ്രവർത്തിക്കാനാവില്ലെന്നും സ്ഥിതി തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചത്.
Content Highlights: Chief Minister VD Satheesan directly intervened in Kerala's power crisis by convening a high-level meeting with Chief Secretary Biswanath Sinha and KSEB CMD MG Rajamanikyam to formulate immediate solutions.
Published: 11 Sept 2026, 06:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented