തിരുവനന്തപുരം: സിറാം സാംബശിവു റാവുവിനെ എക്‌സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റിയതിൽ അസ്വഭാവികതയില്ലെന്ന് എക്‌സൈസ് മന്ത്രി എം ലിജു. ഭരണപരമായ തീരുമാനങ്ങളാണ് അത്. അതിൽ പ്രത്യേകതയില്ലെന്നും തനിക്ക് അതൃപ്തിയുണ്ടോ എന്ന ചോദ്യം പോലും അനാവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂടുപിടിക്കുന്നതിനിടെയാണ് എക്‌സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് സാംബശിവു റാവുവിനെ മാറ്റിയിരിക്കുന്നത്. ഷെഡ്യൂൾഡ് കാസ്റ്റ്, ഷെഡ്യൂൾഡ് ട്രൈബ് ഡെവലപ്‌മെന്റ് ഡിപ്പാർട്‌മെന്റ് സ്‌പെഷൽ സെക്രട്ടറിയായാണ് സാംബശിവ റാവുവിന് പുതിയ നിയമനം നൽകിയിട്ടുള്ളത്. അഡീഷണൽ എക്‌സൈസ് ഓഫീസർക്കാണ് എക്‌സൈസ് കമ്മീഷണറുടെ അധികചുമതല നൽകിയിരിക്കുന്നത്.
എക്‌സൈസ് മന്ത്രി എം. ലിജുവിന് സീറാം സാംബശിവറാവുവിന്റെ നിലപാടുകളോട് കടുത്ത അതൃപ്തിയുണ്ടായിരുന്നുവെന്നും ഇതാണ് സ്ഥാനം തെറിക്കുന്നതിലേക്ക് നയിച്ചതെന്നുമുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിനെയെല്ലാം തള്ളിക്കളയുകയാണ് മന്ത്രി എം ലിജു.
ബേക്കറികളിൽ ഹോർട്ടി വൈൻ വിൽപനയ്ക്ക് അനുമതി നൽകിയത് മുതൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എഫ്എൽ 7 ബാർ ലൈസൻസ് നൽകിയതടക്കം വിവിധ വിവാദങ്ങളാണ് എക്‌സൈസ് വകുപ്പിനെ ചുറ്റിനിൽക്കുന്നത്. സർക്കാർ അറിയാതെ എക്‌സൈസ് കമ്മീഷണർ ലൈസൻസ് അനുവദിക്കുന്ന ചട്ടവുമായി ബന്ധപ്പെട്ടതാണ് പുതിയ വിവാദം.
Content Highlights: Sriram Sambasiva Rao transferred from Excise Commissioner post to SC/ST Development Department., Excise Minister M. Liju denies any unnatural reasons or personal displeasure behind the transfer., Transfer happens amid ongoing controversies regarding bar licenses and wine sales in bakeries., Additional Excise Officer given the additional charge of Excise Commissioner.
Published: 06 Nov 2026, 02:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented