കണ്ണൂർ: വ്യക്തിപൂജാവിവാദത്തിൽ സി.പി.എം. സംസ്ഥാനസമിതിയംഗം പി. ജയരാജന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു. സമൂഹത്തിൽ പ്രവർത്തിക്കുന്ന വ്യക്തികളോട് ആരാധനയൊക്കെ സ്വാഭാവികമായുണ്ടാകുമെന്ന് പറഞ്ഞാണ് വർഷങ്ങൾക്കുശേഷം ജയരാജൻ ഇതുസംബന്ധിച്ച ചർച്ച വീണ്ടും സജീവമാക്കുന്നത്. മാതൃഭൂമി ന്യൂസ് അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ജയരാജനെ പുകഴ്ത്തുന്ന പാട്ടുകളും ഫ്ലക്‌സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടത് നേരത്തേ സി.പി.എമ്മിൽ വിവാദമായിരുന്നു. സ്വയം മഹത്ത്വവത്കരിക്കുകയാണെന്നായിരുന്നു വിമർശം. പ്രചാരണം തടയുന്നതിൽ ജയരാജൻ ജാഗ്രത കാണിച്ചില്ലെന്ന് ആരോപണമുയർന്നെങ്കിലും ഇക്കാര്യത്തിൽ ജയരാജന് നേരിട്ട് പങ്കില്ലെന്ന് കണ്ടെത്തിയാണ് സി.പി.എം. ഇതുസംബന്ധിച്ച വിവാദങ്ങൾ അവസാനിപ്പിച്ചത്.
ഭരണനേതൃത്വത്തിൻെ മികവ് സമൂഹത്തിൽ അംഗീകാരം സൃഷ്ടിക്കുമെന്നും അപ്പോൾ സ്വാഭാവികമായും വ്യക്തിപരമായി ആരാധന തോന്നിയിട്ടുണ്ടാവുമെന്നും ജയരാജൻ പറഞ്ഞു. മനഃസാക്ഷിക്ക് നിരക്കാത്ത തരത്തിൽ ഒന്നും ചെയ്തിട്ടില്ല. ചിലയിടത്ത് പാട്ടുവന്നു, ചിയിടത്ത് ഫ്ലക്‌സ് വന്നു എന്നത് ശരിയാണ്. അതിനെക്കുറിച്ച് തെറ്റായ ധാരണ ആർക്കെങ്കിലും ഉണ്ടെങ്കിൽ അവർ തിരുത്തിക്കൊള്ളുക എന്നല്ലാതെ താൻ തിരുത്തേണ്ട ഒരാവശ്യവുമില്ല. പിണറായി വിജയനെപ്പറ്റി തിരുവാതിരപ്പാട്ടുവന്നത് അദ്ദേഹത്തോടുള്ള ആരാധനയുടെ ഭാഗമായിട്ടാണ്. എന്നെപ്പറ്റി മുദ്രാവാക്യം വിളികളൊക്കെ വന്നതിന് ഒരു പശ്ചാത്തലമുണ്ട്. അന്നത്തെ യു.ഡി.എഫ്. ഗവൺമെന്റും പിന്നീട് ബി.ജെ.പി. ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള സി.ബി.ഐ.യും ഒക്കെ കള്ളക്കേസിലൊക്കെ പ്രതിയാക്കി ജയിലിൽ അടയ്ക്കപ്പെട്ട സാഹചര്യത്തിൽ സ്വാഭാവികമായി അതിനെതിരായ വികാരപ്രകടനത്തിന്റെ ഭാഗമായിട്ടാകും. അത് വിവാദമാക്കേണ്ടതില്ലെന്നും ജയരാജൻ പറഞ്ഞു. പാർട്ടിയുടെ വിപുലീകൃത സംസ്ഥാനസമിതി ചേരാനിരിക്കെയാണ് വ്യക്തിപൂജാവിവാദം വീണ്ടും ചർച്ചയാവുന്നത്.
Content Highlights: P. Jayarajan defends natural admiration towards public figures in a recent interview., Addresses past controversies regarding flex boards, songs, and slogans in his support., Compares his slogans to the Thiruvathira song praising Pinarayi Vijayan., Cites political victimization by UDF and CBI as the background for public support., Statement comes ahead of the expanded CPM state committee meeting.
Published: 26 Aug 2026, 07:17 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented