
തിരുവനന്തപുരം: കേരള ബാങ്കിന്റെ 729 ശാഖകളിലൂടെ പ്രവാസികള്‍ക്ക് മൂന്ന് ശതമാനം പലിശ നിരക്കില്‍ നാല് മാസത്തേക്ക് സ്വര്‍ണ പണയ വായ്പ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു പ്രവാസി കുടുംബത്തിന് 50,000 രൂപ വരെയാകും വായ്പ അനുവദിക്കുക. പ്രോസസിംഗ് ചാര്‍ജോ, ഇന്‍ഷൂറന്‍സ് അപ്രൈസലോ ഈടാക്കാതെയാവും വായ്പ അനുവദിക്കുകയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പേര് സഹായ വാഗ്ദാനവുമായി വന്നിട്ടുണ്ട്. ജന്‍ ശിക്ഷന്‍ സന്സ്ഥാന് മൂന്ന് പരിശീലന കേന്ദ്രങ്ങല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ട് തരാമെന്ന് അറിയിച്ചിട്ടുണ്ട്. പി.വി അബ്ദുള്‍ വഹാബ് എം.പിയുടെ പിവീസ് ഇന്‍ര്‍നാഷണല്‍ സ്കൂള്‍, മോഡല്‍ സ്കൂല്, അമല്‍ കോളേജ് എന്നിവയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ട് നല്‍കും. ഇതിന് പുറമെ 25000 മാസ്ക് നിര്‍മിച്ച് നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് ഒരു ലക്ഷം ഹൈഡ്രോക്സി ക്ലോറോക്ലിന് സള്‍ഫേറ്റ് നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. പോലീസ് സഹകരണ സംഘം രണ്ട് കോടി 24 ലക്ഷം രൂപ, നടക്ക് താഴെ സര്‍വീസ് സഹകരണ ബാങ്ക് 52,25,000 രൂപ, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് 50 ലക്ഷം, പി.സി താഹില്‍ 50 ലക്ഷം, സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന് ജയ്ദീപ് ഗുപ്ത 10 ലക്ഷം തുടങ്ങി ദുരിതാശ്വാസ നിധിയിലേക്ക് വിവിധ മേഖലകളില്‍ നിന്ന് സഹായമെത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 27 പേര് രോഗമുക്തരായി | Read More..
നാല് ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍, സംസ്ഥാനത്തെ നാല് മേഖലകളാക്കി തിരിക്കും| Read More..
കോവിഡ് പ്രതിരോധത്തിനായി സ്വകാര്യ ആശുപത്രികളുടെ സഹായം തേടും: മുഖ്യമന്ത്രി | Read More..
തൊഴില്‍ മേഖലകള്‍ക്ക് ഇളവുകള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാം | Read More..
ഏപ്രില്‍ 20ന് ശേഷം ഒറ്റ, ഇരട്ട അക്ക വാഹനങ്ങള്‍ പുറത്തിറക്കാന്‍ ക്രമീകരണം- മുഖ്യമന്ത്രി | Read More..
തൊഴിലുറപ്പ് ജോലികള്‍ പുനഃരാരംഭിക്കാം; പക്ഷേ, കൂട്ടംകൂടിയുള്ള പണി വേണ്ട | Read More..
കോവിഡ് 19 കേസുകള്‍ കുറവുള്ള അഞ്ച് ജില്ലകളില്‍ സാധാരണ ജീവിതം ഭാഗികമായി അനുവദിക്കും| Read More..
പ്രവാസികള്‍ക്ക് മൂന്ന് ശതമാനം പലിശയില്‍ സ്വര്‍ണപണയ വായ്പ നല്‍കും | Read More..
Content Highlights:NRIs will be given a gold loan at 3% interest
Published: 16 Apr 2020, 07:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented