കണ്ണൂർ: കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനും കോൺഗ്രസിലെ ഒരു വിഭാഗവും തമ്മിലുള്ള പോര് കനക്കുന്നതിനിടെ, രാജ്മോഹൻ ഉണ്ണിത്താനെതിരെ നടപടി ആവശ്യപ്പെട്ട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയ്ക്ക് പരാതി. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജുൽ മോഹനനാണ് പരാതി നൽകിയത്.
മുതിർന്ന നേതാവെന്ന നിലയിൽ രാജ്മോഹൻ ഉണ്ണിത്താൻ പാലിക്കേണ്ട മര്യാദകൾ ലംഘിക്കുന്നുവെന്നും ഷാഫി പറമ്പിലിനെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.
രാജ്മോഹൻ ഉണ്ണിത്താൻ തന്റെ ഗൂഢലക്ഷ്യങ്ങൾ നിറവേറ്റാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ സംഘടനാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായാണ് അദ്ദേഹം പെരുമാറുന്നതെന്നും കത്തിലുണ്ട്. കടുത്ത അച്ചടക്ക നടപടി രാജ്മോഹൻ ഉണ്ണിത്താനെതിരെ സ്വീകരിക്കണമെന്നാണ് ആവശ്യം.
അതേസമയം ഷാഫി പറമ്പിലിനെ അനുകൂലിച്ചുകൊണ്ട് നിരവധി ഫ്ളക്സ് ബോർഡുകളാണ് കണ്ണൂർ ജില്ലയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
Content Highlights: Youth Congress Kannur district president files complaint with Mallikarjun Kharge against Rajmohan Unnithan., Unnithan accused of violating decorum and making unnecessary allegations against Shafi Parambil., Flex boards supporting Shafi Parambil have appeared across Kannur district amid the feud.
Published: 28 Nov 2026, 08:17 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented