വിഴിഞ്ഞം: കെ.എസ്.ആർ.ടി.സിയുടെ വിഴിഞ്ഞം ഡിപ്പോയിലെ കാത്തിരിപ്പുകേന്ദ്രത്തിന്റെ സൺഷേഡിൽനിന്ന് കോൺക്രീറ്റ് കഷണം അടർന്നുവീണ് വയോധികന് തലയ്ക്ക് പരിക്കേറ്റു. വിഴിഞ്ഞം ചപ്പാത്ത് സ്വദേശി മുഹമ്മദ് കാസിമിനാണ് (67) പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.

To advertise here,

കാത്തിരിപ്പുകേന്ദ്രത്തിൽ വിശ്രമിക്കുകയായിരുന്ന കാസിമിന്റെ വലതുചെവിക്ക് മുകൾഭാഗത്താണ് കോൺക്രീറ്റ് കഷണം പതിച്ചത്. തലയ്ക്ക് പരിക്കേറ്റ അദ്ദേഹത്തിന് ഡിപ്പോയിലെ ജീവനക്കാരും യാത്രക്കാരും ചേർന്ന് പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.

വിഴിഞ്ഞത്തുനിന്ന് ചപ്പാത്തിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഏകദേശം 20 വർഷം പഴക്കമുള്ളതാണ് കാത്തിരിപ്പുകേന്ദ്രമെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു.