തിരുവനന്തപുരം: സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ച് നിയന്ത്രണങ്ങൾ നടപ്പിലാക്കാനുള്ള പദ്ധതിയാണ് സംസ്ഥാന സർക്കാർ തയ്യാറാക്കിയിട്ടുള്ളത്. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വിശദീകരിച്ചത്. സംസ്ഥാനം ഈ നിർദ്ദേശങ്ങൾ കേന്ദ്രസർക്കാരിന് മുന്നിൽ അവതരിപ്പിച്ച് കേന്ദ്രത്തിന്റെ അനുമതിയോടെ അവ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.
കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള കാസർകോട് (61), കണ്ണൂർ- (45), മലപ്പുറം- (9), കോഴിക്കോട് (9) എന്നീ ജില്ലകളാണ് ആദ്യത്തെ മേഖലയിലുള്ളത്. ഈ ജില്ലകളിൽ മെയ് മൂന്നുവരെ കർശന നിയന്ത്രണങ്ങളാകും നടപ്പിലാക്കുക. ഈ നാല് ജില്ലകളിലും തീവ്ര രോഗബാധയുള്ള ഹോട്ട് സ്പോട്ടുകൾ പ്രത്യേകമായി കണ്ടെത്തും. അത്തരം വില്ലേജുകളുടെ അതിർത്തി അടയ്ക്കും. ഈ വില്ലേജുകൾക്ക് എൻട്രി പോയിന്റ്, എക്സിറ്റ് പോയിന്റ് ഇവ ഉണ്ടായിരിക്കും. ഇവ ഒഴികെ വില്ലേജുകളിലേക്കുള്ള മറ്റ് വഴികൾ എല്ലാം അടയ്ക്കും. ഭക്ഷ്യ വസ്തുക്കളും മറ്റും സർക്കാർ അനുവദിക്കുന്ന ഈ പോയിന്റുകളിലൂടെയാണ് എത്തിക്കുക.
രണ്ടാമത്തെ മേഖലയായി സംസ്ഥാന സർക്കാർ കാണുന്നത് ആറ് പോസിറ്റീവ് കേസുകളുള്ള പത്തനംതിട്ട, മൂന്ന് കേസുകളുള്ള എറണാകുളം, അഞ്ച് കേസുകളുള്ള കൊല്ലം എന്നിവയുൾപ്പെടുന്നതാണ്. ഈ ജില്ലകളിൽ ആദ്യം പറഞ്ഞ നാല് ജില്ലകളേക്കാൾ കൊറോണ കേസുകൾ കുറവായതിനാലാണ് വ്യത്യസ്തമായി കണക്കാക്കുന്നത്. ഈ ജില്ലകളിൽ ഏപ്രിൽ 24 വരെ കടുത്ത രീതിയിൽ ലോക്ക് ഡൗൺ തുടരും. ഹോട്ട് സ്പോട്ടായ പ്രദേശങ്ങൾ കണ്ടെത്തി അവ അടച്ചിടും. ഏുപ്രിൽ 24 ന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തി സാഹചര്യം അനുകൂലമാണെങ്കിൽ ചില ഇളവുകൾ അനുവദിക്കും.
മൂന്നാമത്തെ മേഖലയായി നിർദ്ദേശിക്കുന്നത് മൂന്ന് കേസുകളുള്ള ആലപ്പുഴ, രണ്ട് പോസിറ്റീവ് കേസുള്ള തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളും ഒരു കേസുമാത്രമുള്ള തൃശ്ശൂർ, വയനാട് എന്നീ ജില്ലകളുമാണ്. മൂന്നാമത്തെ മേഖലയായ ഇവിടെ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. എന്നാൽ മറ്റെല്ലാ നിയന്ത്രണങ്ങളും ഇവിടെ ബാധകമായിരിക്കും. ഈ ജില്ലകളിലെ ഭക്ഷണ ശാലകൾ ഉൾപ്പെടെയുള്ളവ വൈകിട്ട് ഏഴുമണിവരെ അനുവദിക്കും. എന്നാൽ ഹോട്ട് സ്പോട്ടായ വില്ലേജുകൾ കണ്ടെത്തി അവ അടച്ചിടും.
സംസ്ഥാനത്ത് പോസിറ്റീവായ കേസുകൾ ഇല്ലാത്ത രണ്ട് ജില്ലകളാണ് ഉള്ളത്. കോട്ടയം, ഇടുക്കി എന്നിവ. ഇവ രണ്ടും ഒരുമേഖലയായി തരംതിരിക്കും. ഇതിൽ ഇടുക്കി തമിഴ്നാടുമായി അതിർത്തി പങ്കിടുന്നതിനാൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതായുണ്ട്. ഈ രണ്ടുജില്ലകൾ തമ്മിൽ ജില്ല വിട്ടുള്ള യാത്രകൾ അനുവദിക്കില്ല. ഈ ജില്ലകളിൽ സാധാരണ ജീവിതം അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. രാജ്യം മുഴുവൻ ബാധകമായ മറ്റ് നിയന്ത്രണങ്ങൾ ഇവിടെയും ബാധകമായിരിക്കും.
എവിടെ ആയാലും പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണം. എല്ലായിടങ്ങളിലും സാനിറ്റൈസറുകളും കൈകഴുകാനും സൗകര്യങ്ങൾ ഒരുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര ലിസ്റ്റ് അനുസരിച്ച് കാസർകോട്, കണ്ണൂർ, എറണാകുളം, മലപ്പുറം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളെയാണ് ഹോട്ട് സ്പോട്ടുകളായി കണക്കാക്കിയിട്ടുള്ളത്. എന്നാൽ സംസ്ഥാനത്തിന്റ നിർദ്ദേശത്തിൽ ഇവ പല മേഖലകൾക്കുള്ളിലായാണ് വരുന്നത്. അതിനാൽ കേന്ദ്രത്തിന്റെ അനുമതിയോടെ ഈ രീത് നടപ്പിലാക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.
മേൽ പറഞ്ഞ എല്ലാ മേഖലകളിലും കൂട്ടം ചേരൽ, ജില്ലകൾ വിട്ടുള്ള യാത്രകൾ, സിനിമാ ശാലകൾ, ആരാധനാലയങ്ങൾ എന്നിവയുടെ സാധാരണ നിലയിലുള്ള പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നിലവിൽ തുടരുന്ന വിലക്കുകൾ ബാധകമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 27 പേര്‍ രോഗമുക്തരായി | Read More..
നാല് ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍, സംസ്ഥാനത്തെ നാല് മേഖലകളാക്കി തിരിക്കും| Read More..
കോവിഡ് പ്രതിരോധത്തിനായി സ്വകാര്യ ആശുപത്രികളുടെ സഹായം തേടും: മുഖ്യമന്ത്രി | Read More..
തൊഴില്‍ മേഖലകള്‍ക്ക് ഇളവുകള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാം | Read More..
ഏപ്രില്‍ 20ന് ശേഷം ഒറ്റ, ഇരട്ട അക്ക വാഹനങ്ങള്‍ പുറത്തിറക്കാന്‍ ക്രമീകരണം- മുഖ്യമന്ത്രി | Read More..
തൊഴിലുറപ്പ് ജോലികള്‍ പുനഃരാരംഭിക്കാം; പക്ഷേ, കൂട്ടംകൂടിയുള്ള പണി വേണ്ട | Read More..
കോവിഡ് 19 കേസുകള്‍ കുറവുള്ള അഞ്ച് ജില്ലകളില്‍ സാധാരണ ജീവിതം ഭാഗികമായി അനുവദിക്കും| Read More..
പ്രവാസികള്‍ക്ക് മൂന്ന് ശതമാനം പലിശയില്‍ സ്വര്‍ണപണയ വായ്പ നല്‍കും | Read More..
Published: 16 Apr 2020, 07:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented