തിരുവനന്തപുരം: വൈദ്യുതിപ്രതിസന്ധി നേരിടാൻ രാത്രികാലത്തെ വൈദ്യുതോപഭോഗം കുറയ്ക്കുന്നത് കെ.എസ്.ഇ.ബി. ഓഫീസുകളിൽത്തന്നെ തുടങ്ങട്ടെയെന്ന് ചെയർമാൻ എം.ജി. രാജമാണിക്യം. വൈദ്യുതോപഭോഗം നിയന്ത്രിക്കൂവെന്ന് പറയുന്നതിനുമുമ്പ് കെ.എസ്.ഇ.ബി. തന്നെ ആദ്യം അത് ചെയ്ത് കാണിക്കണമെന്ന് അദ്ദേഹം കത്തിലൂടെ ജീവനക്കാരോട് ആവശ്യപ്പെട്ടു.
വൈകുന്നേരം ആറിനുശേഷം ഓഫീസുകളിൽ ആവശ്യത്തിനുള്ള ഉപകരണങ്ങളും വിളക്കുകളും മാത്രം മതി. എ.സി. ഒഴിവാക്കണം. ജീവനക്കാരുടെ വീടുകളിലും വൈകീട്ട് ആറുമുതൽ 12 വരെ എ.സി. ഉപയോഗം ഒഴിവാക്കണം. ഈ സമയം വൈദ്യുതവാഹനങ്ങൾ ചാർജ് ചെയ്യുന്നതും ഒഴിവാക്കണം.
Content Highlights: KSEB Chairman M.G. Rajamanickam directs offices to reduce night power usage first., Offices instructed to avoid ACs and use only essential lights after 6 PM., Employees advised to avoid AC usage and EV charging at homes between 6 PM and 12 AM.
Published: 12 Sept 2026, 08:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented