തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ് അയച്ചു. അപകീര്‍ത്തികരമായ പ്രതികരണങ്ങള്‍ നടത്തിയതിനാണ് വക്കീല്‍നോട്ടീസ് അയച്ചിരിക്കുന്നത്.
പ്രതികരണങ്ങള്‍ പിന്‍വലിക്കണമെന്നും ഇനിമേലാല്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാടില്ലെന്നും അഭിഭാഷകന്‍ എം. രാജഗോപാലന്‍ നായര്‍ മുഖേന അയച്ച നോട്ടീസില്‍ ആവശ്യപ്പെടുന്നു. മൂന്നുദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്.
രാജേഷ് കൃഷ്ണയ്ക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ച് മുഹമ്മദ് ഷർഷാദ് സിപിഎം പിബിക്ക് നല്‍കിയ പരാതി ചോര്‍ന്ന് കോടതിയിലെത്തിയതാണ് വിവാദത്തിന് ആധാരം. പിബിക്ക് നല്‍കിയ പരാതി ചോര്‍ത്തിയതില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ സംശയത്തില്‍നിര്‍ത്തിയുള്ള നീക്കമാണ് വ്യവസായി മുഹമ്മദ് ഷര്‍ഷാദ് നടത്തിയത്.
Content Highlights: mv govindan legal notice to muhammad sharshad
Published: 19 Aug 2025, 04:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented