
കണ്ണൂർ: കാട്ടാമ്പള്ളിയിൽ കരാർ തൊഴിലാളികൾക്ക് മാസങ്ങളായി ശമ്പളം മുടങ്ങിയതായി പരാതി. കരാറുകാരായ വിശ്വസമുദ്രയുടെ ഓഫിസിന് മുന്നിൽ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി. രണ്ടുമാസം മുതൽ എട്ടുമാസം വരെ ശമ്പളം ലഭിക്കാത്ത തൊഴിലാളികളുണ്ട്. വാഹനങ്ങൾ വാടകയ്ക്ക് നൽകിയവർക്കും പണം ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്.
ദേശീയപാതയുടെ ഭാഗമായ പാപ്പിനിശ്ശേരി മുതൽ മുഴുപ്പിലങ്ങാട് വരെ നീളുന്ന പാതയുടെ നിർമ്മാണ തൊഴിലാളികൾക്കാണ് ശമ്പളം മുടങ്ങിയത്. കൂടുതലും ഇതരസംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇവരിൽ പലർക്കും എട്ടുമാസത്തെ ശമ്പളം ലഭിക്കാനുണ്ട്. ശമ്പളം ലഭിക്കുന്നതുവരെ സമരം തുടരനാണ് തൊഴിലാളികളുടെ തീരുമാനം. രണ്ടു ദിവസത്തിനകം ശമ്പളം നൽകുമെന്ന് കരാറുകാർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തൊഴിലാളികൾ സമരം അവസാനിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അല്ലാത്തപക്ഷം പാതയുടെ നിർമാണ പ്രവർത്തികൾ തടസ്സപ്പെടാനുള്ള സാധ്യതയുണ്ട്.
Content Highlights: National highway construction workers protest in Kannur over unpaid salaries for months.
Published: 03 Sept 2026, 02:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented