
തിരുവനന്തപുരം: കൈവരിയിൽനിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുമ്പോൾ അണക്കെട്ടിന്റെ റിസർവോയറിലേക്ക് വീണ യുവാവിനെ രക്ഷിച്ചു. നെടുമങ്ങാട് വിതുര പേപ്പാറ അണക്കെട്ടിലാണ് സംഭവം. സുജിത്ത് (36) യുവാവിനെയാണ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്.ടി.എഫ്) രക്ഷിച്ചത്.
രക്ഷാപ്രവർത്തകർ എത്തുന്നതുവരെ ജീവനക്കാർ ഇട്ടുകൊടുത്ത ലൈഫ് ബോയിയിൽ പിടിച്ച് യുവാവ് നിന്നു. സേന എത്തി റോപ്പിന്റെയും നെറ്റിന്റെയും സഹായത്താൽ സുജിത്തിനെ കരയിലെത്തിച്ചു. രക്ഷാപ്രവർത്തനത്തിനായി അണക്കെട്ടിലേക്ക് ഇറങ്ങുമ്പോൾ എസ്.ടി.എഫ്. അംഗം ദിനുമോന് പൈപ്പിൽ ഉരഞ്ഞ് മുറിവ് പറ്റി.
Content Highlights: Man fell down in Peppara dam reservoir while taking selfie, rescued by Special Task Force.
Published: 21 Feb 2024, 08:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented