ചെന്നൈ: തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ട്രെയിൻ എൻജിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനാലുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ജ്ഞാനേശ്വരനാണ് (14) അതിദാരുണമായി മരിച്ചത്.
വ്യാഴാഴ്ച രാവിലെ തിരുനെൽവേലി ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട എൻജിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജ്ഞാനേശ്വരന്റെ ശരീരം ഹൈ വോൾട്ടേജ് പവർ ലൈനിൽ തട്ടിയത്. വൈദ്യുതാഘാതമേറ്റ ജ്ഞാനേശ്വരൻ തൽക്ഷണം മരിച്ചുവെന്ന് പോലീസ് അറിയിച്ചു.
ജൂനിയർ ക്വാളിറ്റി ഇൻസ്പെക്ടറായ അച്ഛനൊപ്പമാണ് ജ്ഞാനേശ്വരൻ റെയിൽവേ സ്റ്റേഷനിലേക്കെത്തിയത്. തൊട്ടടുത്ത പ്ലാറ്റ്ഫോമി്ൽ അച്ഛൻ ജോലി ചെയ്യുന്നതിനിടെയാണ് ജ്ഞാനേശ്വരൻ അപകടത്തിൽപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
പോസ്റ്റ്മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം തിരുനെൽവേലി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.
content highlights:Tamil Nadu Boy Electrocuted While Clicking Selfie On Train Engine
Published: 19 Nov 2020, 06:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented