സെൽഫി എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
കൊല്ലം പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കൂടൽ സ്വദേശി അപർണയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. കാണാതായ സ്ഥലത്തുനിന്നും ഒരു കിലോമീറ്റർ അകലെ പട്ടാഴി പൂക്കുന്നിമല കടവിൽനിന്ന് ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
28-ാം തീയ്യതി രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. അപർണ, സുഹൃത്ത് അനുഗ്രഹ, അനുഗ്രഹയുടെ സഹോദരൻ അഭിനവ് എന്നിവർ കല്ലടയാറിന്റെ തീരത്ത് എത്തി സെൽഫി എടുക്കുകയായിരുന്നു. ഇതിനിടെ ആയിരുന്നു അപകടം. രാവിലെ അനുഗ്രഹയുടെ വീട്ടിൽ എത്തിയതായിരുന്നു അപർണ.
ആദ്യം അപർണയായിരുന്നു വെള്ളത്തിൽ വീണത്. തുടർന്ന് അപർണയെ രക്ഷിക്കാൻ അനുഗ്രഹ ശ്രമിച്ചു. എന്നാൽ അനുഗ്രഹയും വെള്ളത്തിൽ വീഴുകയായിരുന്നു. അതിനിടെ വീട്ടിൽപ്പോയി മടങ്ങിവന്ന അഭിനവ് ഇരുവരെയും തിരയുന്നതിനിടെ ഒഴുക്കിൽപ്പെട്ടു. അഭിനവ് വള്ളിപ്പടർപ്പിൽ പിടിച്ചുകയറി. അനുഗ്രഹയെ പിന്നീട് നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
Content Highlights: pathanapuram selfie accident, kallada river
Published: 29 May 2022, 11:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented