കൊട്ടാരക്കരയില്‍ യുവാക്കള്‍ നടത്തിയ ബൈക്ക് റേസിങിനിടെ അപകടം. വിദ്യാര്‍ഥിക്ക് ഗുരതരപരിക്ക്. അമിതവേഗത്തിലോടിയ ബൈക്കില്‍ നിന്ന് സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. എതിര്‍ദിശയില്‍ നിന്ന് വന്ന ബൈക്ക് യാത്രികനായ അശ്വന്ത് കൃഷ്ണന്‍ എന്ന എംബിഎ വിദ്യാര്‍ഥിക്കാണ് ഗുരുതരമായി പരിക്കേറ്റത്.

To advertise here,

എംസി റോഡില്‍ പൊലിക്കോട് എന്ന സ്ഥലത്ത് വെച്ച് രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്. നാലു ന്യൂജെന്‍ ബൈക്കുകളില്ലായിട്ടാണ് യുവാക്കള്‍ ബൈക്ക് റേസിങ് നടത്തിയത്.