കൊച്ചി: ജനരോഷത്തിൽ 2029-ൽ നരേന്ദ്രമോദി അധികാരത്തിൽനിന്നും പുറത്താകുമെന്ന് കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജിത് ദീപ്‌കെ. രാജേന്ദ്രമൈതാനിയിൽ സംഘടിപ്പിച്ച ജന്തർ മന്തർ കൊച്ചിയിൽ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം ഗ്യാനേഷ് കുമാർ പോകുമെന്നും മോദിയും അമിത് ഷായും പുറത്താകുമെന്നും അഭിജിത്ത് ദീപ്‌കെ പറഞ്ഞു.
വിരമിക്കലിന്റെ വക്കിലാണ് ഇപ്പോൾ മോദി. ഭാവി പാറ്റകളുടെയാണ്. മോദി കഹീനഹി ജായേഗ എന്നാണ് ബി.ജെ.പി. പാടുന്നത്. പക്ഷേ, ട്രംപിന്റെ കളിപ്പാവയായ മോദി പുറത്തുപോകും.
ജന്തർ മന്തറിൽ സമരങ്ങൾ ഭരണകൂടം വിലക്കി. അവിടെ ദേശീയ പതാക വീശിയതിനാണ് എന്നെ അറസ്റ്റ് ചെയ്തത്. പക്ഷേ, രാജ്യത്തുടനീളം ഉയരുന്ന പുതിയ ജന്തർ മന്തറുകളിൽ ഞാൻ പതാകയുമായി പോകും. അറസ്റ്റ് ചെയ്താൽ വീണ്ടും തിരിച്ചു വരുമെന്നും അഭിജിത് ദീപ്‌കെ പറഞ്ഞു.
പൊതുരംഗത്ത് വന്നിട്ട് മൂന്നു മാസം മാത്രമായ ഞാൻ 50 പത്രസമ്മേളനങ്ങൾ നടത്തി. ദീർഘകാലം ഭരിച്ച മോദി എത്ര പത്രസമ്മേളനം നടത്തി? മോദിക്ക് പേടിയാണ്. ജനങ്ങൾക്കായി മോദി ഒന്നും ചെയ്തിട്ടില്ലെന്നും അഭിജിത് ദീപ്‌കെ പറഞ്ഞു.
എൻ.എസ്. മാധവൻ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി പി. രാജീവ്, എൻ. മാധവൻകുട്ടി, അഡ്വ. കാളീശ്വരം രാജ്, അഡ്വ. സെബാസ്റ്റ്യൻ പോൾ, രഞ്ജിനി ഹരിദാസ്, എസ്.എഫ്.ഐ. ദേശീയ വൈസ് പ്രസിഡന്റ് ശില്പ സുരേന്ദ്രൻ, ഡി.വൈ.എഫ്.ഐ.
സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം, എൻ.എസ്.യു. ജനറൽ സെക്രട്ടറി ജെയിൻ ജെയ്‌സൺ, ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഡാനിഷ് അലി, എ.ഐ.എസ്.എഫ്. പ്രസിഡന്റ് വിരാജ് ദേവാംഗ്, കോക്രോച്ച് ജനതാ പാർട്ടി നേതാവ് വിജയ് മല്ലങ്കി, എം.എസ്.എഫ്. അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് സജു, സുനിൽ പി. ഇളയിടം തുടങ്ങിയവർ പങ്കെടുത്തു. മറൈൻഡ്രൈവിൽ നിന്ന് രാജേന്ദ്രമൈതാനിയിലേക്ക് റാലിയും ഉണ്ടായിരുന്നു. കലാപരിപാടികളും നടന്നു.
Content Highlights: Abhijit Deepke predicts Narendra Modi will lose power by 2029., The statement was made at the Jantar Mantar Kochi event held at Rajendra Maidan., Criticized Modi's leadership, comparing him to a puppet and highlighting a lack of press conferences., Prominent figures including P. Rajeeve, Sebastian Paul, and Chintha Jerome participated in the rally.
Published: 08 Nov 2026, 07:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented