തിക്കോടി(കോഴിക്കോട്): നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിൽക്കയറി സെൽഫിയെടുക്കുന്നതിനിടെ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. പയ്യോളി അയനിക്കാട് വെസ്റ്റ് യു.പി. സ്കൂളിന് സമീപം കടപ്പുറം താരേമ്മൽ മുഹമ്മദ് സിനാൻ (18) ആണ് ഗുരുതരമായി പൊള്ളലേറ്റത്.
വെള്ളിയാഴ്ച പുലർച്ചെ പന്ത്രണ്ടേമുക്കാലോടെ തിക്കോടി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം.
നിർത്തിയിട്ടിരുന്ന ബി.ടി.പി.എൻ. ഗുഡ്സ് ട്രെയിനിന്റെ മുകളിൽക്കയറി സുഹൃത്തിനൊപ്പം സെൽഫിയെടുക്കുന്നതിനിടയിലാണ് പൊള്ളലേറ്റത്. ഇതിനിടെ കാൽതെന്നി താഴേക്കുവീഴാൻപോയപ്പോൾ രക്ഷപ്പെടാനായി മുകളിലെ ഹൈടെൻഷൻ ഇലക്ട്രിക് ലൈനിൽ പിടിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ ഷോക്കേറ്റ് യുവാവ് ട്രെയിന്‍ മുകളിലേക്ക് വീഴുകയായിരുന്നു. അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റതായി പറയുന്നു.
സുഹൃത്തിന്റെ നിലവിളികേട്ടെത്തിയ നാട്ടുകാർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പ്രാഥമികചികിത്സയ്ക്കുശേഷം സിനാനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlights: Accident occurred at Thikkodi railway station in 2026, Victim sustained 60% burns from high-tension overhead lines, Incident highlights the extreme dangers of trespassing on stationary trains, Victim is currently receiving treatment at Kozhikode Medical College
Published: 05 Apr 2026, 08:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented