തിരുവനന്തപുരം: മലേഷ്യ എയർലൈൻസ് തിരുവനന്തപുരം-ക്വലാലംപുർ സർവീസ് ദിവസേനയാക്കി വർധിപ്പിച്ചു. ഇതുവരെ ആഴ്ചയിൽ അഞ്ച് ദിവസമാണ് സർവീസ് നടത്തിയിരുന്നത്. ഓസ്ട്രേലിയ, ന്യൂസിലൻഡ് ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ക്വാലാലംപുരിൽനിന്ന് യഥേഷ്ടം കണക്റ്റിവിറ്റി ലഭ്യമായതിനാൽ കേരളത്തിൽനിന്നുള്ള യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഈ സർവീസ് വർധന പ്രയോജനപ്പെടും.

To advertise here,

ഈ വർധനവോടെ തിരുവനന്തപുരത്തുനിന്ന് ക്വലാലംപുരിലേക്ക് ആഴ്ചയിൽ 11 സർവീസുകൾ ആകും. എയർ ഏഷ്യ ആഴ്ചയിൽ നാല് സർവീസുകൾ നടത്തുന്നുണ്ട്. നിരക്ക് കുറവായതിനാൽ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള യാത്രക്കാർവരെ തിരുവനന്തപുരത്ത് എത്തി ക്വലാലംപുരിലേക്ക് യാത്രചെയ്യുന്നുണ്ട്.