‘മാതൃഭൂമി’ പത്രത്തിലെ കേരളം-70 എന്ന പംക്തിയിൽ ശനിയാഴ്ചയാണ് പത്മനാഭന്റെ പരാമർശമുണ്ടായിരുന്നത്

കണ്ണൂർ: വിമോചനസമരം തെറ്റായിരുന്നില്ലെന്ന് പറഞ്ഞ കഥാകൃത്ത് ടി. പത്മനാഭന് പരോക്ഷ വിമർശവുമായി സാഹിത്യകാരൻ എം. മുകുന്ദൻ. ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച മുകുന്ദ മാനസം പരിപാടിയിലായിരുന്നു പേരെടുത്തു പറയാതെയുള്ള വിമർശം. ‘മാതൃഭൂമി’ പത്രത്തിലെ കേരളം-70 എന്ന പംക്തിയിൽ ശനിയാഴ്ചയാണ് വിമോചനസമരത്തെ കുറിച്ചുള്ള പത്മനാഭന്റെ പരാമർശമുണ്ടായിരുന്നത്.
മുകുന്ദൻ പറഞ്ഞത് ഇങ്ങനെ: ‘‘കർഷകരുടെയും തൊഴിലാളികളുടെയും ജീവിതത്തിൽ ചെറിയ കാലയളവിൽ വലിയ മാറ്റംകൊണ്ടുവന്ന ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെതിരേ വിമോചനസമരം നടന്നിരുന്നു. അതിനെത്തുടർന്നാണ് സർക്കാരിനെ പിരിച്ചുവിട്ടത്. വിമോചന സമരത്തെ അംഗീകരിക്കുന്നുവെന്ന് ഇന്ന് ഒരു എഴുത്തുകാരൻ കേരളത്തിൽ നിന്നുകൊണ്ട് പറഞ്ഞതുകേട്ടു. ഇതാണ് നാം സൂക്ഷിക്കേണ്ടത്. ചരിത്രത്തെ തകിടം മറിക്കരുത്.
സത്യസന്ധമായി സംസാരിക്കലാണ് എഴുത്തുകാരന്റെ പ്രാഥമികമായ ധർമം. അത് എഴുത്തുകാരിൽ ചിലർ സൂക്ഷിക്കുന്നുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ട്. പലരും അവസരോചിതമായി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. എഴുതുകയും പറയുകയും ചെയ്യുമ്പോൾ സത്യസന്ധമായിരിക്കണം. യൂറോപ്പിലെത്തിയാൽ ഇന്ത്യയിൽനിന്നാണ് വരുന്നതെന്ന് പറഞ്ഞാൽ ഭാവവ്യത്യാസമുണ്ടാകില്ല. എന്നാൽ, കേരളത്തിൽ നിന്നാണെന്ന് പറഞ്ഞാൽ സായിപ്പിന്റെ മുഖത്ത് പ്രകാശം കാണാം. ചെറിയ പരാജയത്തിന്റെ പേരിൽ നിരാശാഭരിതരാകരുത്. ക്രിയാത്മകമായി വിമർശിക്കാം’’.
Content Highlights: Writer M Mukundan implicitly criticized T Padmanabhan at a Kannur event for validating the 1959 Liberation Struggle against the first Communist government, warning writers not to distort history for convenience.
Published: 01 Nov 2026, 07:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented