
ആലപ്പഴ: പുന്നപ്ര-വയലാർ സമരനായകനായ ടി.വി. തോമസിനെ സമരത്തിലെ ഗസ്റ്റ് ആർട്ടിസ്റ്റായി ചിത്രീകരിക്കാനുള്ള തോമസ് ഐസക്കിന്റെ ശ്രമങ്ങൾ വിലപ്പോകില്ലെന്ന് സി.പി.ഐ. നേതാവ് ടി.ജെ. ആഞ്ചലോസ് പറഞ്ഞു. ഓൾ ഇന്ത്യ ജ്യൂട്ട് ആൻഡ് കയർ വർക്കേഴ്സ് ഫെഡറേഷൻ സംഘടിപ്പിച്ച എ.ഐ.ടി.യു.സി. സ്ഥാപനദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുന്നപ്ര-വയലാർ സമരത്തിന്റെ എൺപതാം വാർഷികത്തോടനുബന്ധിച്ച് ഐസക്കിന്റെ നേതൃത്വത്തിൽ ‘ചിന്ത’ പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പിലെ ഫോട്ടോകളിൽ സി.കെ. കുമാരപ്പണിക്കരുടെ സ്ഥാനം എട്ടാമതും ടി.വി. തോമസിന്റെ സ്ഥാനം ഒൻപതാമതും ചേർത്തത് ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. പുന്നപ്ര-വയലാർ സമരം തുടങ്ങിയത് 1946 ഒക്ടോബർ 22-ലെ തൊഴിലാളി പണിമുടക്കോടെയാണ്. അതിനു തീരുമാനമെടുത്തത് ടി.വി. തോമസ് പ്രസിഡന്റായ അഖില തിരുവിതാംകൂർ ട്രേഡ് യൂണിയൻ കൗൺസിലാണ്.
സമരവും വെടിവെപ്പും നടക്കുന്ന ദിവസങ്ങളിൽ പരസ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടയാളാണ് അദ്ദേഹം. നാലായിരം പട്ടാളക്കാരുടെയും എണ്ണായിരം പോലീസുകാരുടെയും മേധാവിയാണ് ഞാൻ എന്ന് അലറിയ സി.പി.യുടെ മുഖത്തുനോക്കി, എങ്കിൽ നമുക്കു കാണാമെന്ന് പ്രഖ്യാപനം നടത്തിയതും ടി.വി.യാണ്. വെടിവെപ്പിനുശേഷം അറസ്റ്റുചെയ്യപ്പെട്ട്, വിചാരണവേളയിൽ സമരത്തിന്റെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തുവെന്നും അതിന് വധശിക്ഷ വിധിച്ചാലും ഏറ്റുവാങ്ങാൻ തയ്യാറെന്നും നിരപരാധികളെ വിട്ടയക്കണമെന്നും ധീരമായ നിലപാടെടുത്ത ടി.വി. സമരത്തിലെ ഗസ്റ്റ് ആർട്ടിസ്റ്റല്ല, റിയൽ ഹീറോയാണെന്നും ആഞ്ചലോസ് പറഞ്ഞു.
വയലാർ രക്തസാക്ഷിമണ്ഡപത്തിലെ ഒരേ ഒരു ഫോട്ടോ സമരനായകൻ സി.കെ. കുമാരപ്പണിക്കരുടേതാണ്. അദ്ദേഹത്തിന്റെ ഫോട്ടോ പ്രത്യേക പതിപ്പിൽ എട്ടാമത് ചേർത്തതിന്റെ ന്യായം ഐസക് വിശദീകരിക്കണമെന്നും ആഞ്ചലോസ് പറഞ്ഞു.
ദേശീയ പ്രസിഡന്റ് പി.വി. സത്യനേശൻ, സെക്രട്ടറി ആർ. സുരേഷ്, എം.ഡി. സുധാകരൻ, കെ.എസ്. വാസൻ, എസ്. പ്രകാശൻ, കെ.പി. പ്രീതി എന്നിവർക്കു സ്വീകരണം നൽകി. പി. ജ്യോതിസ് അധ്യക്ഷനായി. ആർ. പ്രസാദ്, വി. മോഹൻദാസ്, ഡി.പി. മധു, പി.എസ്.എം. ഹുസൈൻ, പി.കെ. സദാശിവൻപിള്ള, കെ.ഡി. വേണു, കെ.എൽ. ബെന്നി എന്നിവർ പ്രസംഗിച്ചു.
Content Highlights: TJ Anjalose criticizes Thomas Isaac for allegedly distorting the history of the Punnapra-Vayalar uprising., Argues that TV Thomas was a real hero of the uprising, not a guest artist as portrayed in a 'Chinta' special edition., Highlights TV Thomas's pivotal role in leading the trade union council and taking responsibility during the trial., Demands an explanation for the positioning of leader CK Kumara Panicker's photo in the publication.
Published: 01 Nov 2026, 07:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented