തിരുവനന്തപുരം: കേരള സർവകലാശാലാ അസിസ്റ്റന്റ് നിയമനക്കേസിലെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയ 38 പേരുടെ പട്ടികതന്നെ നിയമനത്തിലെ തട്ടിപ്പ് സാക്ഷ്യപ്പെടുത്തുന്നു. 38 പേരുടെയും മാർക്കും സ്വാധീനം തെളിയിക്കുന്ന വിവരങ്ങളും കുറ്റപത്രത്തിനൊപ്പം ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയിട്ടുണ്ട്. സർവകലാശാലാ യൂണിയന്റെ മുൻചെയർപേഴ്സണും എസ്.എഫ്.ഐ. നേതാവുമായ വനിതയ്ക്ക് അഭിമുഖത്തിൽ 23 മാർക്ക് കിട്ടിയതോടെ റാങ്ക് പട്ടികയിൽ 59-ാം സ്ഥാനത്തെത്തി. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ. നേതാവ് 20.6 മാർക്ക് നേടി 79-ാം റാങ്കോടെ പട്ടികയിൽവന്നു.
പട്ടികയിലെ ചിലരുടെ വിവരങ്ങൾ. സ്വാധീനം, അഭിമുഖത്തിലെ മാർക്ക്, റാങ്ക് എന്ന ക്രമത്തിൽ
- നിലവിലെ ഒരു സി.പി.എം. എം.എൽ.എ.യുടെ ബന്ധു, 22, 8
- സി.പി.എം. അനുഭാവ പെൻഷൻ സംഘടനാ നേതാവിന്റെ രണ്ടുമക്കൾ. ഒരാൾക്ക് 21.6, 93, മറ്റൊരാൾക്ക് 20.6, 138
- സി.പി.എം. കടയ്ക്കാവൂർ ഭാഗത്തെ നേതാവിന്റെ രണ്ട് കൊച്ചുമക്കൾ. ഒരാൾക്ക് 19.8, 105, മറ്റൊരാൾക്ക് 17, 132.
- പുത്തൻതോപ്പ് ഭാഗത്തെ സി.പി.എം. നേതാവിന്റെ രണ്ട് മരുമക്കൾ. 19.6, 158
- വി.സി.യുടെ ഭാര്യയുടെ അടുത്ത ബന്ധു 22.6, 33.
- വി.സി.യുടെ രണ്ട് അയൽവാസികൾ, 22.8, 20, 21.8, 36
- വി.സി.യുടെ രണ്ട് സഹായികളുടെ ബന്ധുക്കൾ. ഒരാൾക്ക് 22.2, 27, മറ്റൊരാൾക്ക് 23, 11
- സിൻഡിക്കേറ്റ് അംഗത്തിന്റെ നാല് അയൽവാസികൾ, 20.8-124, 22.8-145, 17-76, 16.4-120
- സിൻഡിക്കേറ്റ് അംഗത്തിന്റെ സഹപാഠി 22.8, 81
- സർവകലാശാലാ എംപ്ലോയീസ് സംഘടനാ നേതാവിന്റെ സഹോദരൻ 19.8, 28
കെ.എസ്.ടി.എ., എൻ.ജി.ഒ. യൂണിയൻ, എ.കെ.പി.സി.ടി.എ., കാർഷിക സർവകലാശാലാ എംപ്ലോയീസ് സംഘടന, എഫ്.സി.ഐ. ഓഫീസേഴ്‌സ് സംഘടന, പ്രസ് എംപ്ലോയീസ് സംഘടന എന്നിവയുടെ നേതാക്കളുടെ ബന്ധുക്കൾ, സർവകലാശാല ഉന്നതോദ്യോഗസ്ഥരുടെ ബന്ധുക്കൾ, വഞ്ചിയൂർ, നെയ്യാറ്റിൻകര, വെങ്ങാന്നൂർ ഭാഗങ്ങളിലെ സി.പി.എം. കമ്മിറ്റികളുടെ ശുപാർശപ്രകാരം വന്നവർ എന്നിവരുടെ പേരുവിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Crime Branch submitted a charge sheet involving 38 beneficiaries in the Kerala University assistant appointment scam., Details expose high marks awarded through political influence to SFI leaders, relatives of MLAs, VC, and syndicate members., Lists multiple relatives of union leaders and party members who secured high ranks in the interview.
Published: 01 Nov 2026, 07:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented