
കൽപ്പറ്റ: സംസ്ഥാനത്ത് എൽഡിഎഫ് ഭരണത്തുടർച്ചയുണ്ടാകുമെന്നും മൂന്നാം തവണയും മുന്നണി അധികാരത്തിൽ വരുമെന്നും ആർജെഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവർത്തന മികവ് വിലയിരുത്തി ജനങ്ങൾ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ. യുഡിഎഫിന് നൂറ് സീറ്റ് ലഭിക്കുമെന്ന വി.ഡി. സതീശന്റെ അവകാശവാദങ്ങളിൽ തെറ്റില്ലെന്നും എന്നാൽ ഫലം വരുമ്പോൾ അത് നേരെ തിരിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർജെഡി മത്സരിക്കുന്ന എല്ലാ സീറ്റുകളിലും മികച്ച വിജയപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കൽപ്പറ്റ മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി വികസന മുരടിപ്പാണ് അനുഭവപ്പെടുന്നത്. മറ്റുള്ള മണ്ഡലങ്ങളെപ്പോലെ കൽപ്പറ്റയും മുന്നേറേണ്ടതുണ്ട്. ടൗൺഷിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വീട് നിർമിച്ച് നൽകുമെന്ന് പറഞ്ഞ് നൽകാത്തതും വോട്ടർമാർ ശരിയായി വിലയിരുത്തുമെന്നാണ് പ്രതീക്ഷ. ഇത്തരം വികസന മുരടിപ്പും ജനങ്ങളുടെ പ്രശ്നങ്ങളും വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: MV Shreyams Kumar asserts LDF will secure a third consecutive term in 2026., Dismisses opposition victory claims, citing LDF's electoral strength., Highlights development stagnation and unfulfilled housing promises in Kalpetta as key voter issues., RJD remains confident in the victory of all its fielded candidates.
Published: 09 Apr 2026, 01:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented