കോഴിക്കോട് : പോഴിക്കാവ് കുന്നില്‍ മണ്ണെടുപ്പ് താത്കാലികമായി നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു. പ്രതിഷേധത്തിനിടെ അറസ്റ്റിലായ നാട്ടുകാരെയും വിട്ടയയ്ക്കാന്‍ തീരുമാനമായി.

To advertise here,

ജനകീയ സമരസമിതി, പോലീസ് ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കുന്നിടിച്ച മണ്ണുമായി പോയ ലോറികളെ രണ്ടു തവണയാണ് നാട്ടുകാര്‍ തടഞ്ഞത്. പോലീസ് ക്രൂരമായി പെരുമാറിയെന്ന് പരാതിയുയര്‍ന്നിരുന്നു. സ്ത്രീകളെ അടക്കം പോലീസ് ചവുട്ടിയെന്നായിരുന്നു പരാതി. പോലീസിസിന്റെ ചവുട്ടില്‍ പരിക്കേറ്റ് നാല് സ്ത്രീകള്‍ ആശുപത്രിയില്‍ ചികിത്സ തേടി.

നാട്ടുകാര്‍ ജനകീയ സമരസമിതി രൂപീകരിച്ചാണ് പ്രതിഷേധം നടത്തിയത്.  ദേശീയപാതയുടെ നിര്‍മ്മാണത്തിന് ചേളന്നൂരില്‍ നിന്നാണ് മണ്ണ് ശേഖരിച്ചുകൊണ്ടുപോകുന്നത്. മുന്‍പും പ്രശ്നമുണ്ടായതിനെത്തുടര്‍ന്ന് കളക്ടര്‍ ഇടപെട്ട് താത്ക്കാലിക പരിഹാരമുണ്ടാക്കിയിരുന്നു സംഘര്‍ഷാവസ്ഥയായതോടെ പോലീസ് ലാത്തിവീശിയത്.

ലോറി തടഞ്ഞ് റോഡില്‍ സമരം തടത്തിയതിന് വാര്‍ഡ് മെമ്പറെ പോലീസ് വലിച്ചിഴച്ചത് സംഘര്‍ഷം രൂക്ഷമാക്കി. പോലീസ് പ്രതിഷേധക്കാരോട് ക്രൂരമായാണ് പെരുമാറിയത്.സ്ത്രീകളെയടക്കം പോലീസ് ബലപ്രയോഗത്തിലൂടെയാണ് സ്ഥലത്തുനിന്നും മാറ്റിയത്. 

അപകടകരമായ രീതിയില്‍ കുന്നിടിച്ച് മണ്ണെടുപ്പ് നടത്തിയ ഭാഗത്ത് ഭാവിയില്‍ മണ്ണിടിച്ചില്‍ തടയാന്‍ ജിയോളജിസ്റ്റ് നിര്‍ദേശിച്ച രീതിയിലുള്ള പരിഹാരമാര്‍ഗങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് വീണ്ടും മണ്ണെടുക്കാന്‍ തുടങ്ങിയത്. അനുവദനീയമായ അളവിലും കൂടുതല്‍ ഉയരത്തില്‍ മണ്ണ് ദേശീയപാത നിര്‍മാണത്തിനായി ഇവിടെനിന്നും മാറ്റിക്കഴിഞ്ഞിട്ടുണ്ട് എന്നാണ് നാട്ടുകാരുടെ ആരോപണം.

തട്ടുതട്ടായി തിരിച്ച് സുരക്ഷയൊരുക്കാനുള്ള നിര്‍ദേശങ്ങളെല്ലാം മറികടന്നാണ് മണ്ണെടുക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നത്. തട്ടുകളാക്കി തിരിക്കാന്‍ വേണ്ടിയാണ് വീണ്ടും മണ്ണെടുക്കുന്നതെന്ന വാദം അംഗീകരിക്കാനാവില്ലെന്നും പറഞ്ഞാണ് മണ്ണെടുപ്പിനുനേരേ ജനകീയസമിതിയുടെ സമരം നടത്തിയത്.