
കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിലെ ടോള്‍പ്ലാസയുടെ 20 കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് ടോളില്‍ ഇളവ്. ഇവര്‍ക്കായി ദേശീയപാത അതോറിറ്റി പ്രതിമാസം 300 രൂപയുടെ പാസ് അനുവദിക്കും. ഇതുപയോഗിച്ച് ഒരുമാസം എത്രതവണയും യാത്രചെയ്യാം.
ഈ പാസുള്ളവര്‍ക്കും ഫാസ്ടാഗ് ഉപയോഗിക്കാമെങ്കിലും പാസില്‍നിന്ന് മാത്രമേ തുക പിടിക്കൂ. ഇരുചക്ര- മുച്ചക്രവാഹനങ്ങള്‍ക്ക് ടോളില്ലാതെ യാത്രചെയ്യാം. ഈ മാസം 30-ന് രാമനാട്ടുകരമുതല്‍ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കി പൂര്‍ണമായി തുറന്നുകൊടുക്കും. സെപ്റ്റംബര്‍ മുതലാണ് ടോള്‍പിരിവ് തുടങ്ങുക. പന്തീരാങ്കാവില്‍ കൂടത്തുംപാറയില്‍ രണ്ടുഭാഗത്തായാണ് ടോള്‍പ്ലാസ നിര്‍മിച്ചത്. രണ്ടിടത്തുമായി അഞ്ചുവീതം ട്രാക്കുകളുണ്ട്. അതുകൊണ്ട് തിരക്ക് നിയന്ത്രിക്കാന്‍ കഴിയും.
Content Highlights: Residents within 20km of Kozhikode bypass toll plaza get a ₹300 monthly pass for unlimited travel.
Published: 14 Aug 2025, 08:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented