
ബ്രഹ്മപുരം: മാലിന്യ സംസ്കരണ രംഗത്തെ പുതിയ കാൽവയ്പിലേക്ക് ആണ് കൊച്ചി മാറുന്നത്. ബ്രഹ്മപുരത്ത് 150 ടൺ വരുന്ന കൊച്ചി നഗരത്തിലെ ഭക്ഷണ മാലിന്യം സംസ്കരിക്കാൻ കഴിയുന്ന കംപ്രസ്സഡ് ബയോഗ്യാസ് പ്ലാൻ്റിൻ്റെ നിർമാണമാണ് പൂർത്തിയായി ട്രയൽ റൺ ആരംഭിച്ചത്. ഭക്ഷണ മാലിന്യം വാതകമാക്കി മാറ്റാൻ കഴിയുന്നതാണ് സിബിജി പ്ലാൻറ്.
ബ്രഹ്മപുരത്ത് നിർമാണത്തിലുള്ള സിബിജി പ്ലാന്റിന് ആവശ്യമായ രണ്ട് ബയോ ഡൈജസ്റ്ററുകളിൽ ഒരെണ്ണത്തിൻ്റെ നിർമാണം പൂർണമായി പൂർത്തീകരിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ രണ്ടാമത്തെ ബയോ ഡൈജസ്റ്ററിന്റെയും നിർമാണം പൂർത്തീകരിക്കും. കഴിഞ്ഞ രണ്ടു ദിവസമായി ബയോഡൈജസ്റ്ററിലേക്ക് ചാണകം സപ്ലൈ ചെയ്ത് ട്രയൽ റൺ തുടങ്ങി.
ഏപ്രിൽ അവസാനത്തോടെ ഭക്ഷണ മാലിന്യം ഈ കമ്പോസ്റ്ററിലേക്ക് നിക്ഷേപിക്കാൻ കഴിയും. അതോടെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിൽ നിന്നും ഗ്യാസിന്റെ ഉത്പാദനം ആരംഭിക്കുകയും. ഈ വാതകം പ്രത്യേക പൈപ്പ് ലൈനിലൂടെ ബിപിസിഎല്ലിലേക്ക് തന്നെ കൊണ്ടുപോകുകയും ചെയ്യും.
കൊച്ചി നഗരസഭയുടെ ഉടമസ്ഥതയിലുള്ള 10 ഏക്കർ ഭൂമിയാണ് സൗജന്യമായി ബിപിസിഎല്ലിന് പ്ലാൻറ് നിർമിക്കുന്നതിന് അനുവദിച്ചത്. എഫ്സിടിയിൽ നിന്നും ബിപിസിഎൽ ഏറ്റെടുത്ത ഭൂമിക്ക് ചേർന്നുള്ള നഗരസഭയുടെ ഭൂമിയാണ് പ്ലാൻറ് നിർമിക്കാൻ നൽകിയത്. ആവശ്യമായ എല്ലാ നിർമാണ അനുമതികളും ഏകജാലക ക്ലിയറൻസിലൂടെ അധികൃ നൽകി. 2023 നവംബറിൽ പ്രഖ്യാപിച്ച പദ്ധതി 2024 മാർച്ചിൽ നർമാണം ആരംഭിച്ചു.
18 മാസമാണ് നിർമാണ കാലാവധി പറഞ്ഞതെങ്കിലും 6 മാസം മുമ്പ് തന്നെ നിർമാണം പൂർത്തീകരിക്കാൻ കഴിഞ്ഞു. ഏതാണ്ട് 80 കോടി രൂപയാണ് ബിപിസിഎല്ലിന് പ്ലാൻറ് നിർമിക്കാൻ ചെലവ് വന്നത്. കൊച്ചി മേയറുടെ ആവശ്യപ്രകാരം നേരത്തെ 25 കോടി രൂപയുടെ സിഎസ്ആർ ഒരു വിൻഡ്രോ കമ്പോസ്റ്റ് പ്ലാൻ്റ് നിർമിക്കാൻ നൽകുമെന്ന് ബിപിസിഎൽ അറിയിച്ചിരുന്നു. ഇതിനുശേഷം സർക്കാർ ഇടപെടൽ വന്നതോടെ വിൻഡ്രോ പ്ലാൻ്റിൻ്റെ 25 കോടിക്ക് പകരം ഏതാണ്ട് 80 കോടി രൂപ ചെലവിൽ ഒരു പുതിയ പ്ലാൻറ് നിർമിക്കാൻ തീരുമാനിച്ചത്.
ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് പുതിയതായി
ബ്രഹ്മപുരത്ത് രണ്ട് ബിഎസ്എഫ് പ്ലാൻറ് നിർമാണം പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ബ്രഹ്മപുരത്ത് 300 ടൺ ഭക്ഷണ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനുള്ള നഗരസഭയുടെ പദ്ധതിയാണ് ഫലപ്രാപ്തിയിൽ എത്തുന്നത്.പദ്ധതി പൂർത്തിയായാൽ കൊച്ചി നഗരത്തിലേയും സമീപ മുനിസിപ്പാലിറ്റികളുടെയും പഞ്ചായത്തുകളുടെയും എല്ലാം മാലിന്യ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ കഴിയും.
Content Highlights: 150-ton capacity Compressed Biogas Plant (CBG) operational in Brahmapuram
Published: 22 Mar 2025, 09:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented