
കൊച്ചി: സമ്പൂര്‍ണ മാലിന്യ സംസ്കരണത്തിലേക്കുള്ള കൊച്ചിയുടെ യാത്രയ്ക്ക് പുതുതുടക്കം. ബ്രഹ്മപുരത്തെ മാലിന്യത്തില്‍നിന്ന് ഉത്പാദിപ്പിച്ച ജൈവവളത്തിന്റെ ആദ്യ കയറ്റുമതി മേയര്‍ എം. അനില്‍കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്തു.
നഗരസഭാ പ്രദേശങ്ങളില്‍നിന്നുള്ള ജൈവമാലിന്യ സംസ്കരണത്തിന് ബ്ലാക്ക് സോള്‍ജിയര്‍ ഫ്ളൈ ലാര്‍വ സംവിധാനമാണ് ഉപയോഗിക്കുന്നത്.
ഇത്തരത്തില്‍ ലാര്‍വകള്‍ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ പ്രക്രിയയിലൂടെ ഉത്പാദിപ്പിച്ച ജൈവവളമാണ് ദുബായിയിലെ എസ്എസ്കെ ബ്ലന്‍ഡിങ് എല്‍എല്‍സിയിലേക്ക് കയറ്റുമതി ചെയ്തത്.
25 ടണ്‍ വരുന്ന ജൈവവളത്തിന്റെ കണ്ടെയ്നറാണ് കടല്‍മാര്‍ഗം ദുബായിയിലേക്ക് തിരിച്ചത്.
സിഗ്മ, ഫാബ്കോ എന്നീ രണ്ട് ഏജന്‍സികളാണ് നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ബ്രഹ്മപുരത്ത് ജൈവമാലിന്യ സംസ്കരണം നടത്തുന്നത്.
ബ്രഹ്മപുരത്തെ മാലിന്യസംസ്കരണ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടി.കെ. അഷ്റഫ്, സൂപ്രണ്ടിങ് എന്‍ജിനീയര്‍ ബിജോയ്, ഹെല്‍ത്ത് ഓഫീസര്‍, എന്‍ജിനിയറിങ്, ആരോഗ്യവിഭാഗം ജീവനക്കാര്‍ എന്നിവര്‍ ഉറച്ച പിന്തുണ നല്കി.
ബ്രഹ്മപുരം പ്ലാന്റില്‍നിന്നുള്ള ജൈവവളത്തിന്റെ കയറ്റുമതി നഗരത്തിന്റെ മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങളിലെ ഒരു പുതിയ ചുവടുെവപ്പായി കൂടി മാറിയിരിക്കുകയാണെന്ന് മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു.
Content Highlights: Kochi Brahmapuram waste plant exports its first batch of biofertilizer to Dubai
Published: 22 Apr 2025, 07:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented