
ദോഹ: ഖത്തറിലെ പ്രമുഖ പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ സ്‌ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. മരിച്ചവരിൽ ഇന്ത്യക്കാരും ഉണ്ടെന്ന് ഖത്തർ ഊർജ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച രാത്രി ബാർസാൻ ഗ്യാസ് സപ്ലൈ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ 66 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ഇറാൻ മുൻപ് നടത്തിയ ആക്രമണങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തൊഴിലാളികൾ ശ്രമിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. കഴിഞ്ഞ മാർച്ചിൽ ഈ പ്ലാന്റിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. അന്ന് സംഭവിച്ച വലിയ നാശനഷ്ടങ്ങളെത്തുടർന്ന് ഇവിടത്തെ ഉൽപ്പാദനം മാസങ്ങളായി നിർത്തിവെച്ചിരിക്കുകയായിരുന്നു.
സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കാണാതായവർക്കായുള്ള തിരച്ചിലും പേരുവിവരങ്ങൾ ശേഖരിക്കാനുള്ള നടപടികളും തുടരുകയാണ്.
അപകടത്തിൽ ദോഹയിലെ ഇന്ത്യൻ എംബസി ആശങ്ക രേഖപ്പെടുത്തി. ഖത്തർ സർക്കാരിനും ജനങ്ങൾക്കും ഒപ്പം ഇന്ത്യൻ സമൂഹവും എംബസിയും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.
അപകടവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും സഹായങ്ങൾക്കും എംബസിയുടെ +974 5564 7502, +974 5538 4683 എന്നീ ഫോൺ നമ്പറുകളിലോ cons.doha@mea.gov.in എന്ന ഇമെയിലിലോ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു.
Content Highlights: 13 fatalities and 54 injuries confirmed at Ras Laffan industrial site., The explosion occurred at the Barzan gas supply facility., Potential for significant global energy price volatility., Ongoing search for 18 missing workers continues., Context of previous geopolitical tensions and production halts.
Published: 22 Jun 2026, 07:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented