തിരുവനന്തപുരം: കുടിശ്ശിക നല്കാത്തതിനാല് ഹൃദയശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം കമ്പനികള്‍ നിര്‍ത്തി. ഇതോടെ, വിരലിലെണ്ണാവുന്ന സ്റ്റോക്ക് തീരുന്ന മുറയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ ഹൃദയശസ്ത്രക്രിയകള്‍ നിലയ്ക്കുന്ന സ്ഥിതിയായി.
ഹൃദ്രോഗചികിത്സയുമായി ബന്ധപ്പെട്ട ആന്‍ജിയോപ്ലാസ്റ്റിക്ക് ആവശ്യമായ കൊറോണറി സ്റ്റെന്റ്, കത്തീറ്റര്‍, ഗൈഡ് വയര്‍, ബലൂണ്‍ തുടങ്ങിയവയുടെ വിതരണമാണ് കമ്പനികള്‍ തിങ്കളാഴ്ച നിര്‍ത്തിയത്.
ആവശ്യാനുസരണം മെഡിക്കല്‍ കോളേജുകള്‍ അടക്കം 21 ആശുപത്രികള്‍ക്ക് ഇത്തരം ഉപകരണങ്ങള്‍ നേരിട്ടാണ് വിതരണക്കാര്‍ നല്‍കുന്നത്. ആശുപത്രികള്‍ വഴിയാണ് വിതരണക്കാര്‍ക്ക് പണം നല്‍കേണ്ടതും.
പതിനെട്ടുമാസത്തെ കുടിശ്ശികയായി 158.58 കോടിയാണ് കമ്പനികള്‍ക്ക് നല്‍കാനുള്ളത്. ഇതില്‍ 41.34 കോടിയും കഴിഞ്ഞവര്‍ഷം ജൂണ്‍വരെയുള്ള കുടിശ്ശികയാണ്.
ഇതിനായി പലതവണ സര്‍ക്കാരുമായി ചര്‍ച്ചനടത്തിയെങ്കിലും ഫലമില്ലാതായതോടെയാണ് വിതരണം നിര്‍ത്തേണ്ടിവന്നതെന്ന് ചേംബര്‍ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫ് മെഡിക്കല്‍ ഇംപ്ലാന്റ്സ് ആന്‍ഡ് ഡിസ്പോസബിള്‍ എക്സിക്യുട്ടീവ് അംഗം പി.കെ. നിധീഷ് പറഞ്ഞു. കുടിശ്ശികത്തുക നല്‍കിയില്ലെങ്കില്‍ വിതരണം പുനരാരംഭിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Kerala Heart Surgery Halt: Suppliers Stop Supply Due to Dues
Published: 02 Sept 2025, 06:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented