കേരള കോൺഗ്രസിൽ പുതിയൊരു സമാന്തര സംഘടനാസംവിധാനം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം

കൊല്ലം: പാർട്ടി നേതൃത്വവുമായി പിണങ്ങിനിൽക്കുന്ന കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ എം.എൽ.എ.യെ അനുകൂലിക്കുന്നവർ സമാന്തരനീക്കവുമായി രംഗത്ത്. വിവിധ ജില്ലകളിൽ ഉണ്ണിയാടനെ അനുകൂലിക്കുന്നവരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ‘സൗഹൃദക്കൂട്ടായ്മകൾ’ സംഘടനാരൂപത്തിലേക്കു മാറ്റാനാണ് നീക്കം.
‘സൗഹൃദവേദി’, ‘കേരള കോൺഗ്രസ് സൗഹൃദക്കൂട്ടായ്മ’ തുടങ്ങിയവയ്ക്ക് ജില്ലാ, മണ്ഡലം തലങ്ങളിൽ ഭാരവാഹികളെ തിരഞ്ഞെടുത്ത്, പരിപാടികൾ സംഘടിപ്പിക്കും. തോമസ് ഉണ്ണിയാടൻ നിയമസഭാംഗമായതിന്റെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്നേഹാദരവ് പരിപാടികൾ എല്ലാ ജില്ലകളിലും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ സ്വീകരണസമ്മേളനങ്ങൾ നിയോജകമണ്ഡലതലങ്ങളിലേക്കു വ്യാപിപ്പിക്കും. യു.ഡി.എഫിലെ മൂന്നാമത്തെ വലിയ കക്ഷിയായ കേരള കോൺഗ്രസിൽ പുതിയൊരു സമാന്തര സംഘടനാസംവിധാനം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം.
മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയോ ചീഫ് വിപ്പ് പദവി നൽകുകയോ ചെയ്യാതിരുന്നതാണ് തോമസ് ഉണ്ണിയാടനെ പാർട്ടി നേതൃത്വവുമായി അകറ്റിയത്.
കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത്, ചീഫ് വിപ്പ് സ്ഥാനം വഹിച്ചിരുന്നയാളാണ് അദ്ദേഹം. നാലാം തവണയും നിയമസഭാംഗമായ ഉണ്ണിയാടന് അർഹമായ പദവികൾ നിഷേധിച്ചുവെന്ന വികാരം അദ്ദേഹത്തിനും അനുയായികൾക്കുമുണ്ട്.
തൃശ്ശൂരിലും തിരുവനന്തപുരത്തും നടന്ന സ്വീകരണപരിപാടികളിൽ കേരള കോൺഗ്രസ് ഔദ്യോഗികനേതൃത്വത്തെ ക്ഷണിച്ചിരുന്നില്ല. പാർട്ടിയുടെ ഔദ്യോഗികനേതൃത്വത്തെ പൂർണമായും ഒഴിവാക്കിയാണ് തുടർന്നുള്ള സ്വീകരണസമ്മേളനങ്ങളും നടത്തുക. എന്നാൽ, പാർട്ടിയുടെയും പോഷകസംഘടനകളുടെയും സംസ്ഥാനഭാരവാഹികൾവരെ കൂട്ടായ്മയുടെ ഭാഗമായുണ്ട്.
പ്രവർത്തകർക്കു വിഷമമുണ്ട്
അരനൂറ്റാണ്ടായി പൊതുപ്രവർത്തനരംഗത്തുള്ള എന്നെ ഒരു എം.എൽ.എയായി മാത്രം കാണുന്നതിൽ സുഹൃത്തുക്കൾക്കും പാർട്ടി പ്രവർത്തകർക്കും പരിഭവമുണ്ട്. സീനിയർ എം.എൽ.എയോടുള്ള അവഗണനയിൽ അവർ പ്രതിഷേ
ധത്തിലുമാണ്.
-തോമസ് ഉണ്ണിയാടൻ എം.എൽ.എ.
Content Highlights: Upset over being denied a minister or chief whip post, Kerala Congress deputy chairman Thomas Unniyadan's supporters are turning friendship forums into a parallel district-level organization while bypassing party leaders.
Published: 28 Nov 2026, 08:07 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented