തിരുവനന്തപുരം: 2023 മുതൽ 2025 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് കോവിഡ്, നിപ്പ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ മരുന്ന് വിതരണം ചെയ്തതായി സംശയം. നിയമസഭയിൽ മാത്യു കുഴൽനാടൻ എം.എൽ.എ. ഉന്നയിച്ച സബ്മിഷന് മറുപടി നൽകവെയാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇത് സംബന്ധിച്ച സംശയങ്ങൾ പങ്കുവെച്ചത്. വിഷയത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ പരിശോധനകളിലേക്ക് കടക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 

To advertise here,

കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതുമൂലമാണോ മരണങ്ങൾ സംഭവിച്ചത് പരിശോധിക്കുന്നതിന് ഇൻഫക്ഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിശദമായി അന്വേഷണം നടത്താൻ നിർദേശം നൽകിയെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.

സംശയത്തിന്റെ പശ്ചാത്തലത്തിൽ, മൂന്ന് വർഷത്തെ കാലയളവിൽ റെംഡെസിവിർ മരുന്ന് നൽകിയ മുഴുവൻ രോഗികളുടെയും വിവരങ്ങൾ ശേഖരിക്കും. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആറ് നിപ്പ മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.