കാസർകോട് : മൃഗങ്ങളിൽനിന്നും പക്ഷികളിൽനിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ (സൂനോസസ്) രോഗങ്ങളുടെ വർധന സംസ്ഥാനത്ത് വൻ ആരോഗ്യപ്രതിസന്ധി സൃഷ്ടിക്കുന്നു. എലിപ്പനി, പേവിഷബാധ, നിപ തുടങ്ങിയ രോഗങ്ങൾ സംസ്ഥാനത്ത് വലിയ ഭീതിയാണുയർത്തുന്നത്.
കൃത്യമായ മുൻകരുതലുകളിലൂടെയും 'വൺ ഹെൽത്ത്' സമീപനത്തിലൂടെയും മാത്രമേ ഈ മാരക രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കൂ എന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ജന്തുജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയാണ് 'വൺ ഹെൽത്ത്.'
ആശങ്കഉയർത്തുന്ന രോഗങ്ങൾസംസ്ഥാനത്ത് നിലവിൽ ഏറ്റവും കൂടുതൽ ജീവനപഹരിക്കുന്നത് എലിപ്പനിയും (ലെപ്റ്റോസ്പിറോസിസ്) പേവിഷബാധയുമാണ്.
എലിപ്പനി
അഞ്ചുവർഷത്തിനിടെ എലിപ്പനി കേസുകൾ മൂന്നിരട്ടിയാണ് വർധിച്ചത്. 2025-ൽ മാത്രം സംസ്ഥാനത്ത് 3,259 പേർക്ക് എലിപ്പനി സ്ഥിരീകരിക്കുകയും 209 പേർ മരിക്കുകയും ചെയ്തു. ഈ വർഷം ജൂൺ പകുതി വരെ 1,531 പേർക്ക് രോഗം ബാധിച്ചതിൽ 56 പേർ മരിച്ചു.
പേവിഷബാധ (റാബീസ്)
തെരുവുനായ ശല്യം രൂക്ഷമായതോടെ 2025-ൽ 33 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. ഈ വർഷം ആദ്യ അഞ്ച് മാസങ്ങളിൽ തന്നെ 28 പേർ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്.
നിപ
മാരകമായ നിപ വൈറസ് ബാധ മലബാർ മേഖലയിൽ വീണ്ടും ആശങ്ക വിതയ്ക്കുന്നു. കോഴിക്കോട് ജില്ലയിൽ ഈ വർഷം ജൂണിൽ വീണ്ടും നിപ സ്ഥിരീകരിച്ചു. രോഗി തീവ്രപരിചരണ വിഭാഗത്തിലാണ്.
ഭീതിയുയർത്തുന്ന പുതിയ രോഗങ്ങൾമുൻകാലങ്ങളിൽ സംസ്ഥാനത്ത് അപൂർവമായിരുന്ന ചില പകർച്ചവ്യാധികൾ ഇപ്പോൾ മാരക ഭീഷണിയായി മാറിയിട്ടുണ്ട്. കൊതുകുകൾ വഴി പകരുന്ന വെസ്റ്റ് നൈൽ വൈറസ് ബാധ, കാട്ടുപൂച്ചകളിലൂടെയും കാട്ടുപന്നികളിലൂടെയും പകരുന്ന സ്ക്രബ് ടൈഫസ് (ചെള്ളുപനി) എന്നിവയാണ് പുതിയ ആശങ്കകൾ. വെസ്റ്റ് നൈൽ വൈറസിന്റെ പ്രകൃതിദത്തമായ ഉറവിടം പക്ഷികളാണ്. രോഗബാധിതരായ പക്ഷികളെ കടിക്കുന്ന ക്യൂലക്സ് ഇനത്തിൽപ്പെട്ട കൊതുകുകളിലേക്ക് വൈറസ് പ്രവേശിക്കുന്നു. ഈ കൊതുകുകൾ പിന്നീട് മനുഷ്യരെയോ മറ്റ് സസ്തനികേളയോ കടിക്കുമ്പോഴാണ് രോഗം പകരുന്നത്.
ജലാശയങ്ങളിലെ അമീബ തലച്ചോറിനെ ബാധിക്കുന്ന അമീബിക് മസ്തിഷ്കജ്വരം (അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്) ബാധിച്ച് ഈ വർഷം ഇതിനകം 34 പേർ മരിച്ചതും അതിവ ഗുരുതരമായ സാഹചര്യമാണ് വ്യക്തമാക്കുന്നത്. കുടിവെള്ള സ്രോതസ്സുകളിലെ മലിനീകരണമാണ് വൻതോതിൽ ഷിഗെല്ല അണുബാധ പടർന്നുപിടിക്കുന്നതിന് കാരണം. ബാക്ടീരിയയാണ് രോഗകാരി. ഈ വർഷം ജൂണിൽ മാത്രം ആറു പേരുടെ ജീവനെടുത്തു. ആകെ 267 പേർ രോഗബാധിതരായി.
Content Highlights: Increase in zoonotic infections like Leptospirosis, Rabies, and Nipah in Kerala., Importance of the 'One Health' initiative for multi-departmental disease control.
Published: 06 Jul 2026, 01:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented