കോഴിക്കോട്: നിപാബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ട നാലുപേരെ കൂടി ക്വാറന്റൈനിൽ നിന്നും ഒഴിവാക്കി.
രോഗബാധിതന്റെ കുടുംബാഗമായ ഒരാളും മൂന്നുപേർ ആരോഗ്യ പ്രവർത്തകരുമാണ്. കൂടാതെ കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽപെട്ട 25 പേരെയും തിങ്കളാഴ്ച്ച നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി.
ഉയർന്ന റിസ്‌ക് വിഭാഗത്തിൽ നിന്ന് ക്വാറന്റൈൻ ഒഴിവാക്കിയവരുടെ ആകെ എണ്ണം 11 ഉം നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയവരുടെ എണ്ണം 59 ഉം ആയി. നിലവിൽ വളരെ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ട നാല് പേരും, ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ട മൂന്നുപേരും ഉൾപ്പെടെ ഏഴു പേർ ക്വാറന്റൈനിലാണ്. കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽപ്പെട്ട 27 പേർ നിരീക്ഷണത്തിലാണ്.
രോഗനിരീക്ഷണത്തിന്റെ ഭാഗമായി ജൂൺ പത്തു മുതൽ നിപ സമാന ലക്ഷണങ്ങൾ ഉള്ളവരുടെയിടയിൽ ജില്ലയിൽ നടത്തിയ പരിശോധനയിൽ 57 പേരുടെ ഫലവും നെഗറ്റീവ് ആണ്. നിപ രോഗ ബാധിതൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്.
Content Highlights: Four high-risk individuals and 25 low-risk contacts have been released from Nipah quarantine in Kozhikode after completing their 21-day observation period, while 57 suspected cases have tested negative.
Published: 29 Jun 2026, 06:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented