കൊച്ചി: കളമശ്ശേരി സാമ്റ കണ്വെന്ഷന് സെന്റർ സഫോടനത്തിലെ പ്രതി ഡൊമിനിക്ക് മാര്‍ട്ടിനെതിരെ ചുമത്തിയ യു.എ.പി.എ പിന്‍വലിച്ച് സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29-നാണ് ആറു പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാ ചടങ്ങിനിടെ ഉണ്ടായത്.
കേസിലെ പ്രതിയായ ഡൊമിനിക്കിനെതിരെ പോലീസ് ചുമത്തിയ UAPA കുറ്റമാണ് ഇപ്പോള്‍ കേരള സര്‍ക്കാരും UAPA സമിതിയും പിന്‍വലിച്ചിരിക്കുന്നത്.
രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം എന്ന് വിലയിരുത്തപ്പെടുന്നു. പന്തീരങ്കാവ് മാവോയിസ്റ്റ് കേസില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ കുറ്റം ചുമത്തിയതിനെതിരെ ഇടതു പക്ഷത്തിനുള്ളില്‍ നിന്നുതന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കളമശ്ശേരി സ്ഫോടന കേസിലും യുഎപിഎ ഒഴിവാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്,
Content Highlights: UAPA charges against Dominic Martin in the Kalamassery convention center blast withdrawned by govt
Published: 28 Oct 2024, 10:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented