
കാസർകോട്: താൻ മുഖ്യമന്ത്രി വി.ഡി.സതീശന്റെ ചാവേറല്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഷാഫി പറമ്പിൽ തനിക്കൊരു ഇരയല്ലെന്നും അദ്ദേഹം പറഞ്ഞു. 'ജനങ്ങളാണ് വി.ഡി.സതീശന്റെ ചാവേർ. ആരുടെയും ചാവേറാകാൻ എന്നെ കിട്ടില്ല. മുഖ്യമന്ത്രിക്ക് അങ്ങനെ ചാവേറുകളുടെ ആവശ്യമില്ല. കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തിന്റെ ചാവേറുകളായി നിൽക്കുമ്പോൾ രാജ്‌മോഹൻ ഉണ്ണിത്താന്റെ ആവശ്യം അദ്ദേഹത്തിനില്ല. അദ്ദേഹത്തിനുവേണ്ടി മരിക്കാനൊന്നുമില്ല.'
'ഷാഫി പറന്പിൽ 'എ' ഗ്രൂപ്പിലില്ലെന്നാണ് പറഞ്ഞത്. നേർക്കാഴ്ചയിലൂടെ കേരളത്തിലെ ജനങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന ഒരു യാഥാർഥ്യമാണ് പറഞ്ഞത്. അതിൽ അസ്വസ്ഥമാകേണ്ട യാതൊരു കാര്യവും അദ്ദേഹത്തിനില്ല. ഇത്രയും എനിക്കെതിരേ ചെയ്തിട്ടും എന്നെ ക്രൂശിക്കാൻ നടക്കുകയാണ് ആളുകൾ'- രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. 'മാതൃഭൂമി ഡോട്ട്‌കോമി'നു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'മധുസൂദനന്റെ പ്രസംഗം വേശ്യയുടെ ചാരിത്ര്യപ്രസംഗംപോലെ'
സി.വി.ധനരാജ് വധക്കേസിലെ കോടതിവിധിക്കെതിരേ മുൻ എം.എൽ.എ. ടി.ഐ.മധുസൂദനൻ നടത്തിയ പ്രസംഗം വേശ്യയുടെ ചാരിത്ര്യപ്രസംഗം പോലെയാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.. ഡി.വൈ.എഫ്.ഐ. യോഗത്തിൽ മധുസൂദനൻ നടത്തിയത് കൊലവിളിപ്രസംഗമാണ്. പ്രസംഗത്തിനെതിരേ കേസെടുക്കണം. ഇത് ജനാധിപത്യവ്യവസ്ഥയ്ക്കും നീതിന്യായ വ്യവസ്ഥയ്ക്കുമെതിരായ വെല്ലുവിളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിധിപറഞ്ഞ ജഡ്ജിയെയും കോടതിയെയും വ്യക്തിപരമായി അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്തത് ഗൗരവതരമാണ്. ചീമേനി കേസിലെ പ്രതികളുടെ വിധി പരാമർശിച്ച പ്രസംഗം അക്രമത്തിന് ആഹ്വാനംചെയ്യുന്നതാണ്.
മധുസൂദനന്റെ പ്രസംഗം സി.പി.എമ്മിന്റെ ഔദ്യോഗിക നിലപാടാണോയെന്ന് നേതൃത്വം വ്യക്തമാക്കണം. പയ്യന്നൂരിലെ ജനവിധി അംഗീകരിച്ച് ജനാധിപത്യ മര്യാദ പാലിക്കാൻ അദ്ദേഹം തയ്യാറാകണം -ഉണ്ണിത്താൻ ആവശ്യപ്പെട്ടു. പെരിയയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlights: Rajmohan Unnithan denies being a pawn of V.D. Satheesan, emphasizing his independence and addressing political dynamics in Kerala.
Published: 27 Nov 2026, 06:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented