പയ്യന്നൂർ: വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിക്കപ്പെട്ട് ടി.ഐ മധുസൂദനന് എതിരേ കേസെടുത്തു. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.

To advertise here,

BNS 192,351 (3),352 വകുപ്പുകൾ പ്രകാരം  കലാപാഹ്വാനം, ഭീഷണി, പ്രകോപനമുണ്ടാക്കൽ എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

കൂത്തുപറമ്പ് രക്തസാക്ഷികളുടെ അനുസ്മരണ ദിനാചരണത്തിൽ സംസാരിക്കുമ്പോഴായിരുന്നു മധുസൂദനന്റെ പരാമർശം. "കണക്ക് പറയുന്നത് കണക്ക് പറഞ്ഞുതന്നെ തീർക്കും. അതിനൊന്നും ഈ പ്രസ്ഥാനത്തിന് യാതൊരു മടിയുമില്ല. ഞങ്ങളെ പരിഹസിക്കുന്ന സോഷ്യൽ മീഡിയ ജീവികളില്ലേ, അവർ ആലോചിക്കണം. നിങ്ങളുടെയൊന്നും വീട്ടിലേക്ക് വരാതിരിക്കാൻ ഞങ്ങൾക്ക് മനസ്സില്ലാത്തതുകൊണ്ടാണ്. ഞങ്ങളുടെ ക്ഷമ പരീക്ഷിച്ച് മുന്നോട്ടുപോകാൻ പരിശ്രമിക്കരുത്", എന്നായിരുന്നു മധുസൂധനന്റെ പരാമർശം.