കാസർകോട്: വെസ്റ്റ് എളേരി വരക്കാട് കുഴൽക്കിണർ ഡ്രില്ലിംഗ് യന്ത്രം ഘടിപ്പിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.

To advertise here,

മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസർ എന്നീ രണ്ട് തൊഴിലാളികൾ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയുണ്ടായി. നിയന്ത്രണംവിട്ട വാഹനം റോഡിന് സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആ സമയത്ത്  കിടന്നുറങ്ങിക്കൊണ്ടിരുന്ന വീട്ടുകാർ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ, വലിയ വളവും കയറ്റിറക്കവുമുള്ള റോഡിലെ ഇറക്കത്തിൽ വാഹനം നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് വിവരം. ജെയ്‌സൺ എന്നയാളും കുടുംബവും താമസിച്ചിരുന്ന വീട്ടിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. മരിച്ചവരുടെ മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.