വിഴിഞ്ഞം: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതിൽ തകർത്ത് അലമാര കുത്തിത്തുറന്ന് നാലുപവന്റെ സ്വർണാഭരണങ്ങളും 45,000 രൂപയും മോഷ്ടിച്ചു.

To advertise here,

വിഴിഞ്ഞം മുക്കോല പഞ്ചവടി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഗിരിജയുടെ(60) വീട്ടിലാണ് മോഷണം. ഒറ്റയ്ക്കു താമസിക്കുന്നതിനെ തുടർന്ന് അയൽവീട്ടിലാണ് ഗിരിജ, രാത്രി ഉറങ്ങാറുള്ളത്. ശനിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് കതക് തകർത്ത നിലയിലും അലമാരയിലുണ്ടായിരുന്ന ഒരു പവൻെ മാലയും ഒരു ജോടി കമ്മലും അഞ്ചു മോതിരങ്ങളും 45000 രൂപയം മോഷണം പോയതായും കണ്ടത്.

തുടർന്ന് അയൽക്കാരുടെ സഹായത്തോടെ വിഴിഞ്ഞം പോലീസിനെ അറിയിച്ചു. പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.