മസ്‌കറ്റ്: ഒമാനിൽ വാഹനാപകടങ്ങളിലൂടെ ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ റിപ്പോർട്ട് ലഭ്യമാക്കുന്നതിനായി മസ്‌കറ്റ് മുനിസിപ്പാലിറ്റി ഓൺലൈൻ സേവനം ആരംഭിച്ചു. വാഹനങ്ങൾക്കോ മറ്റ് സാധനങ്ങൾക്കോ അപകടത്തിലുണ്ടായ നാശനഷ്ടങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ സംവിധാനം സഹായിക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

To advertise here,

ഇൻഷുറൻസ് നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനും അതുവഴി സാമ്പത്തിക നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കാനും ഈ സേവനം സഹായകമാകും. മസ്‌കറ്റ് മുനിസിപ്പാലിറ്റിയുടെ ഇലക്ട്രോണിക് സേവന പ്ലാറ്റ്‌ഫോമിലൂടെയാണ് സേവനം ലഭ്യമാകുക