വാഹനം നല്കിയ ഡീലര്ഷിപ്പിനോടാണ് നഷ്ടപരിഹാരം നല്കാന് കണ്സ്യൂമര് കമ്മീഷന് ഉത്തരവിട്ടിരിക്കുന്നത്.

പുതിയ വാഹനം സ്വന്തമാക്കി വീട്ടിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ അപകടത്തിൽപെട്ട മഹീന്ദ്ര എസ്‌യുവിയുടെ ഉടമയ്ക്ക് മൂന്ന് ലക്ഷം രൂപയുടെ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് രാജസ്ഥാൻ സ്റ്റേറ്റ് കൺസ്യൂമർ കമ്മീഷൻ. വാഹനം നൽകിയ ഡീലർഷിപ്പിനോടാണ് നഷ്ടപരിഹാരം നൽകാൻ കൺസ്യൂമർ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. കൃത്യമായ നടപടികൾ പാലിച്ചല്ല വാഹനം ഉപയോക്താവിന് കൈമാറിയതെന്നാണ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്.
പുതിയ വാഹനം ഉപയോക്താവിന് നൽകുമ്പോൾ നിർബന്ധമായും പാലിച്ചിരിക്കേണ്ട താത്കാലിക രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഡീലർ വീഴച വരുത്തിയെന്നാണ് കമ്മീഷൻ നിരീക്ഷിച്ചത്. ഇത് മോട്ടോർ വാഹന നിയമത്തിന്റെ ലംഘമാണെന്നും അതുകൊണ്ടുതന്നെ അപകടത്തിൽ വാഹന ഉടമയ്ക്കുണ്ടായ നഷ്ടം ഡീലർ തന്നെ പരിഹരിക്കണമെന്നുമാണ് കൺസ്യൂമർ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
വാഹന ഉപയോക്താവിൽ നിന്ന് പണം വാങ്ങിയിട്ടും രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിൽ ഡീലർഷിപ്പിന് വീഴചയുണ്ടായിട്ടുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. 1989-ലെ മോട്ടോർ വാഹന നിയമം 42-ാം വകുപ്പ് അനുശാസിക്കുന്ന നിർബന്ധിത നിയമനടപടികൾ പൂർത്തിയാക്കാതെ ഉടമയ്ക്ക് വാഹനം കൈമാറിയത് ഗുരുതര നിയമലംഘനമാണെന്നാണ് രാജസ്ഥാൻ കൺസ്യൂമർ കമ്മീഷൻ ചൂണ്ടിക്കാട്ടിയത്.
2016 നവംബർ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഹനുമാൻഗഡ് സ്വദേശിയായ ശ്രാവൺ റാം ആണ് ജയ്പൂരിലെ ഒരു ഡീലർഷിപ്പിൽ നിന്നും ഏഴ് ലക്ഷം രൂപ നൽകി മഹീന്ദ്ര എസ്‌യുവി വാങ്ങിയത്. ഡെലിവറി എടുത്തയുടൻ വാഹനവുമായി വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. എന്നാൽ, അപകട സമയത്ത് വാഹനത്തിന് താത്കാലിക രജിസ്‌ട്രേഷൻ ഇല്ലാതിരുന്നത് കൊണ്ട് ഇൻഷുറൻസ് നിരസിക്കുകയായിരുന്നു.
രജിസ്‌ട്രേഷൻ ചെയ്യാത്ത വാഹനം നിരത്തുകളിൽ ഉപയോഗിക്കുന്നത് പോളിസി വ്യവസ്ഥകളുടെ ലംഘനമാണെന്ന ഇൻഷുറൻസ് കമ്പനിയുടെ വാദം കമ്മീഷൻ അംഗീകരിക്കുകയായിരുന്നു. അപകടത്തിൽ വാഹനത്തിന് ഉണ്ടായ കേടുപാടുകൾ പരിഹരിക്കുന്നതിന് 8.38 ലക്ഷം രൂപയാണ് കണക്കാക്കിയത്. അതേസമയം, 6.15 ലക്ഷം രൂപയ്ക്ക് ആയിരുന്നു വാഹനം ഇൻഷൂർ ചെയ്തിരുന്നത്.
2022 മെയ് 11-ന് പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് ഡിസ്ട്രിക് കൺസ്യൂമർ കമ്മീഷൻ വാഹന ഡീലറോട് ഇൻഷുറൻസ് തുകയുടെ 50 ശതമാനമായ 3.07 ലക്ഷം രൂപയും അപകടം നടന്ന ദിവസം മുതൽ പണം ലഭിക്കുന്നത് വരെയുള്ള കാലയളവിൽ ഈ തുകയുടെ ഒമ്പത് ശതമാനം പലിശയും നൽകാൻ നിർദേശിക്കുകയായിരുന്നു. രജിസ്റ്റർ ചെയ്യാതെ വാഹനം നൽകിയത് പോലെ തന്നെ രജിസ്റ്റർ ചെയ്യാത്ത വാഹനം ഉപയോഗിച്ച ഉടമയ്ക്കും ഉത്തരവാദിത്തമുണ്ടെന്നും കമ്മീഷൻ പറഞ്ഞു.
Content Highlights: Dealer failed to complete mandatory temporary registration before vehicle delivery., Insurance claim rejected due to lack of valid registration at the time of the accident., Rajasthan Consumer Commission ruled the dealer responsible for procedural negligence., Dealer ordered to pay 3.07 lakh compensation plus 9% interest to the owner.
Published: 28 Jun 2026, 12:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented