
കല്ലറ(തിരുവനന്തപുരം): പക്ഷാഘാതം ബാധിച്ച് ബിഎൽഒ കുഴഞ്ഞുവീണു. കല്ലറ മഹാദേവർ പച്ച സ്വദേശിയും വാമനപുരം നിയോജകമണ്ഡലത്തിലെ 44-ാം നമ്പർ ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസറുമായ ആർ. അനിലാണ് (50) തിങ്കളാഴ്ച വൈകീട്ട് കുഴുഞ്ഞുവീണത്.
അതീവ ഗുരുതരാവസ്ഥയിലായ ഇദ്ദേഹം തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്ററിൽ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണ്. ബിഎൽഒ ജോലിക്കിടെയുണ്ടായ കടുത്ത മാനസികസമ്മർദത്തിലാണ് അനിൽ അസുഖബാധിതനായതെന്ന് ബന്ധുക്കൾ ആരോപിച്ചു.
പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ക്ലാർക്കാണ് അനിൽ. പിതാവിന്റെ ചികിത്സയ്ക്കായി വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. പ്രാഥമിക ചികിത്സയ്ക്കുശേഷം അവിടെനിന്ന് തുടർന്ന് തിരുവനന്തപുരം ശ്രീചിത്രയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പൂർണ ആരോഗ്യവാനായിരുന്ന ഇദ്ദേഹം ബിഎൽഒ ഡ്യൂട്ടിയിലായതിനുശേഷം പുലർച്ചെവരെ ജോലി ചെയ്തിരുന്നതായി വീട്ടുകാർ പറയുന്നു.
ബിഎൽഒ എന്ന ഉത്തരവാദിത്വം കടുത്ത മാനസികസമ്മർദം നൽകുകയാണെന്ന് ഭാര്യയോടും അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നു.
അബോധാവസ്ഥയിലും ബിഎൽഒ ഡ്യൂട്ടിയെക്കുറിച്ചാണ് പറയുന്നതെന്നും അദ്ദേഹത്തെ മാനസികമായി തളർത്തിയെന്ന് ഇതിൽനിന്നു മനസ്സിലാക്കാമെന്നും ബന്ധുക്കൾ പറഞ്ഞു. ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി ഉണ്ടായാലുടൻ ഉന്നതാധികൃതർക്കു പരാതിനൽകുമെന്നും ബന്ധുക്കൾ അറിയിച്ചു.
Content Highlights: BLO Suffers Stroke Amidst Election Duty Pressures in Kallara
Published: 19 Nov 2025, 08:06 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented