ന്യൂഡൽഹി: വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കമ്മിഷൻ ആസ്ഥാനത്തെ ഐ.ടി. വിഭാഗത്തിലേക്ക് കേന്ദ്രീകരിക്കുന്നുവെന്ന രണ്ടു തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ ആശങ്കകളെ ശരിവെച്ച് സ്വതന്ത്ര ഏജൻസിയുടെ റിപ്പോർട്ട്. ഡേറ്റാ സയന്റിസ്റ്റ് സൗരവ് രാജ്പുതിന്റെ നേതൃത്വത്തിലുള്ള ചർച്ചാഗ്രാം എന്ന ഏജൻസിയുടേതാണ് കണ്ടെത്തൽ.
തിരഞ്ഞെടുപ്പുസംബന്ധമായ വിവരങ്ങളാകെ ഒരു കുടക്കീഴിലാക്കിക്കൊണ്ടുള്ള ഇ.സി.ഐ. നെറ്റ് ആപ്ലിക്കേഷനിൽ, സംസ്ഥാനതല നോഡൽ ഓഫീസർ മാനേജ്‌മെന്റ് ഏരിയ എന്ന ഭാഗത്താണ്, കമ്മിഷന് നേരിട്ട് ഇതിന്റെ ഓപ്പറേഷൻ നിയന്ത്രിക്കാനുള്ള സംവിധാനമൊരുക്കിയത്. വോട്ടറായി അപേക്ഷിക്കാനുള്ള എന്യൂമറേഷൻ ഫോം പരിശോധിക്കാനുള്ള ഭാഗത്ത് ഇ.സി.ഐ. നെറ്റിൽ എഴുതിക്കാണിക്കുക ‘തിരഞ്ഞെടുത്ത സംസ്ഥാനങ്ങൾക്ക് എന്യൂമറേഷൻ ഫോം പരിശോധന ലഭ്യമായിരിക്കുന്നതല്ല’ എന്നാണ്. അതായത്, കമ്മിഷൻ ആഗ്രഹിക്കുന്ന സംസ്ഥാനങ്ങളുടെ നോഡൽ ഓഫീസർമാർക്കുമാത്രം പരിശോധന അനുവദിക്കാമെന്നർഥം.
പശ്ചിമബംഗാളിൽ മാത്രം, ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കും അസിസ്റ്റന്റ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കും എന്യൂമറേഷൻ വിശദാംശങ്ങൾ തീർത്തും നിഷേധിച്ചിരിക്കുന്നതായും കണ്ടെത്തി. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ വികേന്ദ്രീകൃതമായിരിക്കണമെന്ന തത്ത്വത്തിന്റെ ലംഘനമാണിത്. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ നിയമപരമായ അധികാരം ഇല്ലാതാക്കരുതെന്ന് രണ്ടു കമ്മിഷണർമാർ ചൂണ്ടിക്കാട്ടിയതായി കഴിഞ്ഞമാസത്തെ വെളിപ്പെടുത്തലിലുണ്ടായിരുന്നു.
പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ആഗ്രഹങ്ങൾക്കും നിർദേശങ്ങൾക്കുമൊത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എങ്ങനെ എല്ലാ ക്രമക്കേടുകളെയും ഇ.സി.ഐ.നെറ്റിലൂടെ നടപ്പാക്കിയെന്ന് കൂടുതൽ വ്യക്തമായിരിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
യു.പി.യിൽ വെട്ടിയത് 86,000 പേരെ
എസ്.ഐ.ആർ. ഹിയറിങ്ങിനിടെ യു.പി.യിൽ കാരണമില്ലാതെ വെട്ടിനീക്കിയത് 86,000 വോട്ടർമാരെയെന്നാണ് റിപ്പോർട്ടേഴ്‌സ് കളക്ടീവ് എന്ന മറ്റൊരു ഏജൻസിയുടെ കണ്ടെത്തൽ. വോട്ടർമാരെ ഒഴിവാക്കാനോ കൂട്ടിച്ചേർക്കാനോ ഉപയോഗിക്കുന്ന ഫോം ഏഴ് ബന്ധപ്പെട്ട തിരഞ്ഞെടുപ്പുദ്യോഗസ്ഥന്റെ ഒപ്പോടെ സ്വമേധയാ ഉദ്ഭവിച്ചെന്നും യു.പി.യിൽ നടത്തിയ അന്വേഷണത്തിൽ കളക്ടീവ് കണ്ടെത്തി. ഫോം ഏഴ് കൂട്ടത്തോടെ ദുരുപയോഗിച്ചെന്ന പരാതി യു.പി.ക്കൊപ്പം ഗോവയിലുമുയർന്നിരുന്നു.
Content Highlights: Independent reports confirm election commissioners' concerns over voter list revision centralization., ECI Net application allows direct operation control by the commission for specific states., Uttar Pradesh witnessed unexplained deletion of 86,000 voters during SIR hearings., Congress accuses the Chief Election Commissioner of executing directives through ECI Net.
Published: 22 Oct 2026, 08:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented