കൊച്ചി: കളമശ്ശേരിയില്‍ ചരക്കുതീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തെത്തുടര്‍ന്ന് എറണാകുളത്തിനും തൃശ്ശൂരിനും ഇടയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. കളമശ്ശേരിയില്‍ നിലവില്‍ ഒരു ട്രാക്കിലൂടെ മാത്രമാണ് ട്രെയിനുകള്‍ കടത്തിവിടുന്നത്. ഇതിനാല്‍ത്തന്നെ പല ട്രെയിനുകളും മണിക്കൂറുകളോളം വൈകി ഓടുകയാണ്.

To advertise here,

വൈകിയോടുന്ന ചില ട്രെയിനുകള്‍-

എറണാകുളം-ബെംഗളൂരു വന്ദേഭാരത്( രണ്ടുമണിക്കൂറോളം)

മംഗളൂരൂ-തിരുവനന്തപുരം സെന്‍ട്രല്‍ ഏറനാട് എക്‌സ്പ്രസ്( ഒരുമണിക്കൂറും 25 മിനിറ്റും)

കന്യാകുമാരി- പൂണെ എക്‌സ്പ്രസ്( മൂന്നുമണിക്കൂറും 25 മിനിറ്റും)

ആലപ്പുഴ-ചെന്നൈ സെന്‍ട്രല്‍(രണ്ടുമണിക്കൂര്‍)

എറണാകുളം-ഷൊര്‍ണൂര്‍ മെമു( 52 മിനിറ്റ്)

മുംബൈ എല്‍ടിടി-തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍(ഒരുമണിക്കൂറും 18 മിനിറ്റും)

തിരുവനന്തപുരം-യശ്വന്ത്പുര്‍ എസി എക്‌സ്പ്രസ്(രണ്ടരമണിക്കൂര്‍)

ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്(ഒരുമണിക്കൂറും 44 മിനിറ്റും)

കന്യാകുമാരി-കെഎസ്ആര്‍ ബെംഗളൂരു( രണ്ടുമണിക്കൂര്‍)

കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി(ഒരുമണിക്കൂറും 45 മിനിറ്റും)

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി(ഒരുമണിക്കൂറും 22 മിനിറ്റും)

വെള്ളിയാഴ്ച വൈകീട്ടാണ് കളമശ്ശേരിയില്‍ ചരക്കുട്രെയിന്‍ പാളംതെറ്റി വൈദ്യുതിപോസ്റ്റിലിടിച്ചത്. ഷണ്ടിങ്ങിനിടെയായിരുന്നു അപകടം.