
തിരുവനന്തപുരം: ബോർഡ്, കോർപ്പറേഷൻ വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ കടുത്ത അതൃപ്തി പുകയുന്നു. മുന്നണി യോഗങ്ങൾ ചേർന്നിട്ട് നാളുകളായെന്നും ഘടകകക്ഷികളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും ഉന്നയിക്കാൻ നിലവിൽ വേദികളില്ലെന്നും ആർ.എസ്.പി. മുതിർന്ന നേതാവ് എ.എ. അസീസ് പരസ്യമായി വിമർശിച്ചു.
"യുഡിഎഫ് യോഗം ചേർന്നിട്ട് ഏറെ നാളായി. യുഡിഎഫിന്റെ കൺവീനർ തന്നെ യോഗം കൂടണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെയും യോഗം ചേർന്നിട്ടില്ല. സർക്കാർ അധികാരത്തിൽ വന്ന് ആറു മാസമായിട്ടും പൊതുമേഖലാ സ്ഥാപനങ്ങളും ബോർഡുകളും കോർപ്പറേഷനുകളും ക്ഷേമനിധി ബോർഡുകളും നാഥനില്ലാത്ത അവസ്ഥയിലാണ്. ഇതിന് എത്രയും വേഗം പരിഹാരം കാണണം. ഇത്തരം കാര്യങ്ങളിൽ ശക്തമായ നടപടികളുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മുൻപത്തെ പ്രഖ്യാപനം. എന്നാൽ ആ പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നില്ല."- എ.എ. അസീസ് പറഞ്ഞു.
യുഡിഎഫ് യോഗം ചേരാത്തതിൽ ആർഎസ്പിക്ക് മാത്രമല്ല, സഖ്യകക്ഷികളിൽ പലർക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. മുന്നണിയിൽ ലീഗിന് മാത്രമാണ് പരിഗണന ലഭിക്കുന്നത്. മറ്റുഘടകകക്ഷികൾക്ക് പരിഗണന ലഭിക്കുന്നില്ലെന്ന വിമർശനവും മുന്നണിക്കുള്ളിൽ ഉയരുന്നുണ്ട്.
ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലിരുന്ന സമയത്ത് ആർ.എസ്.പിക്ക് ഒറ്റ എം.എൽ.എ പോലുമില്ലാതിരുന്നപ്പോൾ 9 പദവികൾ ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ എം.എൽ.എമാരുടെയും ഒരു മന്ത്രിയുടെയും പിന്തുണയുണ്ടായിട്ടും ആകെ 4 പദവികൾ മാത്രമാണ് നൽകിയിരിക്കുന്നത്. ഇത് പാർട്ടിയെയും അണികളെയും ഒരുപോലെ ചൊടിപ്പിച്ചിട്ടുണ്ട്.
മുസ്‌ലിം ലീഗിന് കൂടുതൽ പരിഗണനയും വലിയ പങ്കും ലഭിക്കുമ്പോൾ മറ്റ് ഘടകകക്ഷികളെ അവഗണിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. കോൺഗ്രസിനുള്ളിൽ പോലും ലീഗിന്റെ വിഹിതത്തെച്ചൊല്ലി ചർച്ചകൾ ഉയർന്നിരുന്നുവെങ്കിലും മുതിർന്ന നേതാക്കൾ അത് തള്ളിക്കളയുകയായിരുന്നു.
Content Highlights: RSP leader A.A. Azeez publicly criticizes UDF for failing to convene alliance meetings., Delay in distributing public sector, board, and corporation appointments causes unrest., RSP expresses disappointment over receiving only 4 posts despite having an MLA and a minister., Growing grievances among allies regarding disproportionate consideration given to the Muslim League.
Published: 15 Nov 2026, 10:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented