തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട മാതൃക ജില്ലാ ആശുപത്രിയിലെ വാർഡിൽ ബെഡുകൾക്ക് മുകളിൽ ചത്ത എലിയെയും പൂച്ചകളെയും കണ്ടെത്തി. സ്ത്രീകളുടെ വാർഡിനോട് ചേർന്ന് കിടക്കുന്നതും രോഗികളുടെ കൂട്ടിരുപ്പുകാർ വിശ്രമത്തിനായി ഉപയോഗിക്കുന്നതുമായ വാർഡിലാണ് ഈ ദുരവസ്ഥ കാണപ്പെട്ടത്.
ഈ ദൃശ്യങ്ങളും വാർത്തയും പുറത്തുവന്നതിനെത്തുടർന്ന്, അണുബാധ ഒഴിവാക്കാനെന്ന പേരിൽ അധികൃതർ വാർഡിന് പുറത്ത് പുതിയൊരു സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്. 'അണുബാധ ഒഴിവാക്കുന്നതിന് സന്ദർശകരെ നിരോധിച്ചിരിക്കുന്നു' എന്നും കൂട്ടിരുപ്പുകാരായി ഒരാൾ മാത്രം പ്രവേശിച്ചാൽ മതിയെന്നുമാണ് ഈ ബോർഡിൽ എഴുതിവെച്ചിരിക്കുന്നത്.
എന്നാൽ ഇത്തരത്തിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചതല്ലാതെ അണുബാധ തടയുന്നതിനുള്ള മറ്റ് കാര്യക്ഷമമായ നടപടികളൊന്നും ഇവിടെ നടക്കുന്നില്ലെന്ന് വ്യക്തമാണ്. 'മാതൃക ആശുപത്രി' എന്ന് വിശേഷിപ്പിക്കുന്ന സ്ഥാപനത്തിലാണ് ഇത്തരമൊരു മോശം അവസ്ഥ നിലനിൽക്കുന്നത്.
Content Highlights: Dead rats and cats were found on beds inside a ward at the Peroorkada Model District Hospital, exposing severe hygiene lapses and sparking safety concerns among patients and visitors.
Published: 15 Nov 2026, 12:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented