കൊച്ചി: കളമശ്ശേരിയില്‍ ചരക്ക് തീവണ്ടി പാളംതെറ്റി ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പാളംതെറ്റിയ ട്രെയിന്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. തൃശ്ശൂർ ഭാഗത്തേക്കുള്ള ഗതാഗതമാണ് തടസ്സപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം.
കളമശ്ശേരി എഫ് എ സി ടിയില്‍ നിന്നും വളം കയറ്റി വരുകയായിരുന്ന ചരക്ക് തീവണ്ടിയാണ് പാളം തെറ്റിയത്. ഷണ്ടിങ്ങിനിടെ ട്രയിനിന്റെ എന്ജിന് പാളത്തില്‍നിന്ന് പുറത്തേക്ക് പോകുകയും വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയുമായിരുന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
അപകടത്തെ തുടർന്ന് ഒരുമണിക്കൂറോളമായി ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പലയിടത്തും ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. ഒരുമണിക്കൂറിനുള്ളില്‍ തകരാർ പരിഹരിക്കാനാകുമെന്നും അഞ്ചരയോടെ ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Published: 28 Nov 2025, 05:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented