കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ സാമൂഹികമാധ്യമത്തിലൂടെ വിദ്വേഷപരാമര്‍ശം നടത്തിയെന്ന കേസില്‍ കൂടുതലന്വേഷണത്തിന് ഇന്റര്‍പോളിന്റെ സഹായംതേടാന് സര്‍ക്കാര്‍ അനുമതിനല്‍കി. സ്ഫോടനം നടന്നയുടന്‍ മതസ്പര്‍ധയുണ്ടാക്കുംവിധം അഭിപ്രായപ്രകടനം നടത്തിയെന്നുകാണിച്ച് സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്.
സംഭവം വിവാദമായതോടെ പോസ്റ്റുകള്‍ രാജീവ് ചന്ദ്രശേഖര്‍ പിന്‍വലിച്ചിരുന്നു. പോസ്റ്റുകള്‍ വീണ്ടെടുക്കാനും അവ മ്യൂച്വല്‍ ലീഗല്‍ അസിസ്റ്റന്റ് വഴി ലഭിക്കാനുമാണ് സംസ്ഥാനപോലീസിലെ ഇന്റര്‍പോള്‍ ലെയ്സന്‍ ഓഫീസറായ ഐജിക്ക് ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി അനുമതിനല്‍കിയത്.
2023 ഒക്ടോബര്‍ 31-നാണ് രാജീവ് ചന്ദ്രശേഖറിന്റെപേരില് പോലീസ് കേസെടുത്തത്.
Content Highlights: kalamassery blast case rajeev chandrasekhar remark
Published: 22 Sept 2025, 08:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented