കോഴിക്കോട്: സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിയെ ഭീഷണിപ്പെടുത്തിയതിന് ഡി.വൈ.എഫ്.ഐ. സംസ്ഥാനകമ്മിറ്റി അംഗം എം.കെ. നികേഷിന്റെ പേരിൽ ടൗൺ പോലീസ് കേസെടുത്തു.

To advertise here,

തങ്ങളുടെ സമരമുഖത്ത് അടുത്തുകഴിഞ്ഞാൽ കമ്മിഷണറുടെ പൊടിപോലും കാണില്ലെന്നായിരുന്നു നികേഷിന്റെ ഭീഷണി.

ഡൽഹിയിലെ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിലാണ് വെള്ളിയാഴ്ച രാത്രി ഭീഷണിയുണ്ടായത്.

ഡ്യൂട്ടി തടസ്സപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ, പോലീസുകാരുടെ മുഖത്തടിക്കുമെന്നും ജില്ലാ പോലീസ് മേധാവിയുടെ പൊടിപോലും കാണില്ലെന്നും ഭീഷണിപ്പെടുത്തിയതിലൂടെ പോലീസിന്റെ മനോവീര്യം തകർക്കലും ഡ്യൂട്ടി തടസ്സപ്പെടുത്തലുമാണ് ഭീഷണിയുടെ ഉദ്ദേശ്യമെന്നതിന്റെ അടിസ്ഥാനത്തിലാണ് കേസ്.