കോഴിക്കോട്: പണംവെച്ച് ചീട്ടുകളിച്ച വടകര പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർ വികാസിനെയാണ് റൂറൽ പോലീസ് മേധാവി മെറിൻ ജോസഫ് സസ്പെൻഡ് ചെയതത്.
സേനയുടെ അന്തസ്സിനും അച്ചടക്കത്തിനും കടുത്ത മങ്ങലേൽപ്പിക്കുന്ന കൃത്യവിലോപമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. ഇയാൾക്കെതിരേ അന്വേഷണം നടത്താൻ കൊടുവള്ളി ഇൻസ്പെക്ടർക്ക് ചുമതല നൽകി.
കഴിഞ്ഞ ഞായറാഴ്ചാണ് കുറ്റ്യാടി വേളം പള്ളിയത്തുള്ള വീട്ടിൽനിന്ന് ആറുപേരടങ്ങുന്ന ചീട്ടുകളിസംഘത്തെ കുറ്റ്യാടി പോലീസ് പിടികൂടിയത്. ഇതിൽ വികാസിനെ ഒഴിവാക്കി ബാക്കി അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. എന്നാൽ, ഈ നടപടി വിവാദമായി. തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്താൻ എസ്.പി. നാദാപുരം ഡിവൈ.എസ്.പി.യെ ചുമതലപ്പെടുത്തി. ആരോപണം ശരിവെക്കുന്ന റിപ്പോർട്ടാണ് എസ്.പി.ക്ക് ലഭിച്ചത്. ഇതേത്തുടർന്നാണ് സസ്പെൻഷൻ നടപടിയിലേക്ക് കടന്നത്.
Published: 10 Oct 2026, 07:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented