കൊച്ചി: തോറ്റ ബിഎഫ്എ വിദ്യാർഥിയെ പാസാക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം തടയാനുള്ള ഗവർണർ ഉത്തരവ് നടപ്പാക്കാൻ വിസമ്മതിച്ച കാലടി സംസ്കൃത സർവകലാശാല വിസി കെ.കെ. ഗീതാകുമാരിയെ ഗവർണർ നീക്കി. സാങ്കേതിക സർവകലാശാല വിസി ഡോ. സിസാ തോമസിന് സംസ്കൃത സർവകലാശാലയുടെ അധിക ചുമതല നൽകി.
തോറ്റ വിദ്യാർഥിയെ ബിഎഫ്എ ജയിപ്പിച്ചതുമായി ബന്ധപ്പെട്ട ഫയൽ ഹാജരാക്കാനും വിശദീകരണം നൽകാനും വിസിയോടും പരീക്ഷ കൺട്രോളറോടും ലോക്ഭവൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ലോക്ഭവന്റെ നിർദ്ദേശം വിസി നിരസിക്കുകയായിരുന്നു.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനായിരുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റി സംസ്കൃത വിഭാഗ അധ്യക്ഷ പ്രൊഫ. കെ.കെ. ഗീതകുമാരിക്ക് സംസ്കൃത സർവകലാശാലയുടെ താൽകാലിക വിസിയുടെ ചുമതല നൽകിയത്.
Content Highlights: Kalady Sanskrit University VC K.K. Geethakumari removed by the Governor for defying an order on a failed BFA student.
Published: 05 Mar 2026, 06:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented